മൂന്നാറിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; പോലീസുകാരന് സസ്‌പെൻഷൻ

മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. ദേവികുളം സ്‌കൂളിലെ കൗൺസിലറായിരുന്ന ഷീബ എയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്‌റ്റേഷൻ സിപിഒ ശ്യാംകുമാറിനെ സസ്‌പെൻഡ് ചെയ്തത്

വിവാഹ വാഗ്ദാനം നൽകിയ ശ്യാംകുമാർ വഞ്ചിച്ചതായി യുവതിയുടെ പിതാവ് പരാതി നൽകിയിരുന്നു. ഡിസംബർ 31നാണ് ഷീബയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഷീബയും ശ്യാംകുമാറും നേരത്തെ പ്രണയത്തിലായിരുന്നു.