മുക്കത്ത് വയോധികയെ പീഡിപ്പിക്കുകയും മോഷണത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ

കോഴിക്കോട് മുക്കം മുത്തേരിയിൽ വയോധികയെ പീഡിപ്പിക്കുകയും മോഷണത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബ് എന്നയാളാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് 65കാരി പീഡനത്തിനും മോഷണത്തിനും ഇരയായത്.

ഓമശ്ശേരിയിലേക്ക് ഹോട്ടൽ ജോലിക്ക് പോകുന്നതിനിടെ പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രതി ഓടിച്ച ഓട്ടോറിക്ഷയിൽ കയറിയ വയോധികയെ ഇയാൾ ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ആഭരണങ്ങളും പണവും കവർന്നു.

ഓട്ടോയാത്രക്കിടെ വാഹനത്തിന് തകരാറുണ്ടെന്ന് പറഞ്ഞ് നിർത്തുകയും ബോധം കെടുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. അവശനിലയിലായ വയോധികയെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയും ചെയ്തു. ബോധം വന്നപ്പോൾ ഇവർ സമീപത്തെ ഒരു വീട്ടിൽ അഭയം തേടുകയായിരുന്നു. കൈകളിലെ കെട്ട് അഴിച്ചു നൽകിയതും വസ്ത്രം നൽകിയും ഈ വീട്ടുകാർ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *