Headlines

സാങ്കേതിക തകരാർ; എഫ്-35 വിമാനത്തിന് വീണ്ടും അടിയന്തിര ലാൻഡിങ്, ഇത്തവണ ജപ്പാനിൽ

സാങ്കേതിക തകരാറിനെ തുടർന്ന് യു. കെ. വിമാനത്തിന് വീണ്ടും അടിയന്തിര ലാൻഡിങ്. ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിലാണ് എഫ്-35 വിമാനം അടിയന്തര ലാൻഡിങ് ചെയ്തത്. ജപ്പാനും യുഎസും സംയുക്തമായി നടത്തിയ അഭ്യാസത്തിനിടെയാണ് എഫ്-35 അടിയന്തിര ലാൻഡിങ് നടത്തിയത്. പൈലറ്റ് സുരക്ഷിതനാണ്.

കഗോഷിമ വിമാനത്താവളത്തിലെ ലാൻഡിംഗിന് ശേഷം, വിമാനത്താവളം ഏകദേശം 20 മിനിറ്റ് നേരത്തേക്ക് റൺവേ അടച്ചിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിന്ന് ടാക്സിവേയിലേക്ക് മാറ്റി സുരക്ഷാ പരിശോധനകൾ നടത്തി.

തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു എഫ്-35 വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടി വന്ന് ഒരു മാസത്തിനു ശേഷമാണ് ഈ സംഭവം നടക്കുന്നത്. ഹൈഡ്രോളിക് തകരാർ കാരണം അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റ് ഒരു മാസത്തോളം കേരളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് എഞ്ചിനീയർമാർ കേരളത്തിലെത്തിയിരുന്നു. തുടർന്ന് തകരാർ പരിഹരിച്ച് വിമാനം കേരളം വിട്ടിരുന്നു.