തൃശൂർ കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ ആണ് മരിച്ചത്. പരുക്കേറ്റ ആറ് പേർ ചികിത്സയിലാണ്. ആംബുലൻസിലെ രോഗി കുഞ്ഞിരാമൻ (89) ആണ് മരിച്ചത്. കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയാണ് മരിച്ചത്. കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ആംബുലൻസും കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. എറണാകുളം കിൻഡർ ആശുപത്രിയിൽ നിന്ന് തൃശൂരിലേക്ക് രോഗിയെ കൊണ്ടുവരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ചികിത്സ പൂർത്തിയാക്കി കുഞ്ഞിരാമനെ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
എതിർ ദിശയിൽ വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന കുഞ്ഞിരാമനും കാറിലുണ്ടായിരുന്ന പുഷ്പയക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല.