Headlines

വാളയാർ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടായേക്കും; പ്രതികളുടെ റിമാൻഡ് നീട്ടി

വാളയാർ കേസിൽ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടാകും. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ പാലക്കാട് പോക്‌സോ കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി അടുത്ത മാസം അഞ്ച് വരെ നീട്ടുകയും ചെയത്ു തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനമെടുത്തത്. എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കോടതിയിൽ അപേക്ഷ നൽകിയത്.

Read More

ഇന്ധനവില വീണ്ടും വർധിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 87.63 രൂപയായി

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിച്ചത്. ജനുവരി മാസത്തിൽ ഇത് ആറാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 85.97 രൂപയായി. ഡീസൽ 80.14 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ 87.63 രൂപയും ഡീസൽ 81.68 രൂപയുമായി.

Read More

മലക്കം മറിഞ്ഞ് കെ.വി തോമസ്: ഇന്ന് മാധ്യമങ്ങളെ കാണില്ല, ചർച്ചക്കായി തിരുവനന്തപുരത്തേക്ക്

കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് മാധ്യമപ്രവർത്തകരെ കാണാനുള്ള നീക്കം കെ വി തോമസ് ഉപേക്ഷിച്ചു. സോണിയ ഗാന്ധി നേരിട്ട് വിളിച്ച് സംസാരിച്ചതോടെയാണ് കെ വി തോമസ് നിലപാട് മാറ്റിയത്. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തി കേന്ദ്ര നേതൃത്വത്തെ കാണാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു സോണി പറഞ്ഞാൽ തനിക്ക് മറ്റൊന്നും ചിന്തിക്കാനാകില്ല. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തി ചർച്ച നടത്തുമെന്ന് കെ വി തോമസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചതായും കെ വി തോമസ് പറഞ്ഞു….

Read More

സംസ്ഥാനത്തെ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ്

തിരുവനന്തപുരം: കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ സംസ്ഥാനത്ത് തുറന്നിരിക്കുകയാണ്. ഇപ്പോഴിതാ സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ കൂടുതൽ ഇളവ്. 10, 12 ക്ലാസുകളുടെ പ്രവര്‍ത്തനത്തിനാണ് ഇളവുകള്‍ വരുത്തിയത്. സ്‌കൂളുകള്‍ തുറന്ന ശേഷം ഇതുവരെയുള്ള പ്രവര്‍ത്തനം ഡിഡിഇ/ആര്‍ഡിഡി/എഡി എന്നിവരുമായി ചേര്‍ന്ന് അവലോകനം ചെയ്ത ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഇരിക്കുന്നതിനു അനുമതി. വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ അവരവരുടെ ഇരിപ്പിടത്തില്‍ വച്ചു തന്നെ കഴിക്കേണ്ടതും…

Read More

6108 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 70,395 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 272, കൊല്ലം 290, പത്തനംതിട്ട 595, ആലപ്പുഴ 387, കോട്ടയം 900, ഇടുക്കി 452, എറണാകുളം 1005, തൃശൂർ 463, പാലക്കാട് 141, മലപ്പുറം 602, കോഴിക്കോട് 611, വയനാട് 163, കണ്ണൂർ 166, കാസർഗോഡ് 61 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 70,395 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,03,094 പേർ ഇതുവരെ കോവിഡിൽ…

Read More

സംസ്ഥാനത്ത് പുതുതായി നാല് ഹോട്ട് സ്‌പോട്ടുകൾ; മൂന്ന് പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമാട് (കണ്ടൈൻമെന്റ് സബ് വാർഡ് 6, 7, 8), മൈനാഗപ്പള്ളി (സബ് വാർഡ് 3), തൃശൂർ ജില്ലയിലെ വലപ്പാട് (11), പുതൂർ (സബ് വാർഡ് 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 407 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

തിരുവല്ലയിൽ കെ എസ് ആർ ടി സി ബസ് കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേർ മരിച്ചു, 18 പേർക്ക് പരുക്ക്

തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അപകടത്തിൽ പതിനെട്ട് പേർക്ക് പരുക്കേറ്റു വെള്ളിയാഴ്ച വൈകുന്നരമാണ് സംഭവം. നിയന്ത്രണം വിട്ട ബസ് ഇരുചക്ര വാഹനത്തെ ഇടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് ആശുപത്രികളിലെത്തിച്ചത്.

Read More

സംസ്ഥാനത്ത് ഇന്ന് 6753 പേർക്ക് കൊവിഡ്, 19 മരണം; 6108 പേർക്ക് രോഗമുക്തി

ഇന്ന് 6753 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂർ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂർ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസർഗോഡ് 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. കണ്ണൂർ സ്വദേശിയ്ക്കാണ് (34) ജനിതക വകഭേദം വന്ന വൈറസ്…

Read More

യുഡിഎഫിലേക്ക് കൂടുതൽ ഘടകകക്ഷികൾ വരും, ഭരണമാറ്റമുണ്ടാകും: കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിലേക്ക് കൂടുതൽ ഘടകകക്ഷികൾ വരുമെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ പഴയതു പോലെ വലിച്ചു നീട്ടിക്കൊണ്ടു പോകുന്ന രീതി ഇക്കുറിയുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികൾ സൗഹൃദ മനോഭാവത്തിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കൂട്ടായ നേതൃത്വമാണ് ഹൈക്കമാൻഡ് തീരുമാനം. ദുർവ്യാഖ്യാനങ്ങൾ വേണ്ട. പുതിയ ഘടകകക്ഷികൾ മുന്നണിയിലേക്ക് വരാനുള്ള സാഹചര്യമുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേത് പോലെയുള്ള പ്രകടനം കാഴ്ച്ച വെയ്ക്കുന്ന സർക്കാരാണ് ലക്ഷൃം….

Read More

എഐസിസി പ്രവർത്തക സമിതിയിൽ വാക്‌പോര്; ചിലരുടെ നിലപാട് പാർട്ടിയെ ദുർബലപെടുത്തുന്നുവെന്ന് ഗെഹ്ലോട്ട്

എഐസിസി പ്രവർത്തക സമിതി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്‌പോര്. നേതൃമാറ്റം ആവശ്യപ്പെട്ടവർക്കെതിരെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഗുലാം നബി ആസാദിന്റെയും ആനന്ദ് ശർമയുടെയും നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്ന് ഗെഹ്ലോട്ട് തുറന്നടിച്ചു വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. യോഗം ആരംഭിച്ചയുടനെ സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ഗുലാം നബി ആസാദും ആനന്ദ് ശർമയും ആവശ്യപ്പെട്ടു കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള പ്രധാന പ്രശ്‌നങ്ങളാണ് ചർച്ച…

Read More