സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്, 17 മരണം; 5606 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂർ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂർ 115, വയനാട് 67, കാസർഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 70 പേർക്കാണ്…

Read More

തെറ്റ് ചെയ്തിട്ടില്ല; പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മനഃസാക്ഷി ശുദ്ധമാണെന്നും പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ്. തെറ്റ് ചെയ്തുവെന്ന് ബോധമുണ്ടായിരുന്നുവെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമായിരുന്നു. ഈ സർക്കാരും മുൻ സർക്കാരുകളും ചെയ്യുന്ന ജോലിയാണ് മൊബിലൈസേഷൻ അഡ്വാൻസ്. അതാണ് തന്റെ പേരിലുള്ള കുറ്റം. സിമന്റ് ഇല്ലാത്തതും കമ്പി ഇല്ലാത്തതുമൊക്കെ കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യേണ്ടതാണ്. ഒരു സർക്കാർ വിചാരിച്ചാൽ ഏത് കൊലകൊമ്പനെയും കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനിക്കേണ്ടത്….

Read More

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ശിവശങ്കറിന് ജാമ്യം

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത് റിമാന്റിലായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന് ജാമ്യം. ഹൈക്കോടതിയാണ് ശിവശങ്കറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.കസ്റ്റംസ് കേസില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഡോളര്‍ക്കടത്ത് കേസുള്ളതിനാല്‍ ശിവങ്കറിന് പുറത്തിറങ്ങാന്‍ കഴിയില്ല.   കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റു ചെയ്തത്.തിരുവനന്തപുരം ആയ്യുര്‍വേദ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കെയാണ് ശിവശങ്കറെ ഇ ഡി അറസ്റ്റു…

Read More

കൊവിഡ് ബാധിതനായ എം വി ജയരാജന്‍റെ നില ഗുരുതരം, തീവ്രപരിചരണ വിഭാഗത്തിൽ

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില അതീവ ഗുരുതരം. കൊവിഡ് ബാധിതനാണ്. കടുത്ത ന്യുമോണിയക്കൊപ്പം പ്രമേഹവും ആരോഗ്യം വഷളാക്കി. പരിയാരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇദ്ദേഹം ചികിൽസയിലുള്ളത്. മന്ത്രി കെകെ ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ പരിയാരത്ത് എത്തും. ഒരാഴ്ച മുമ്പാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് കൊവിഡ് ബാധിച്ചത്.

Read More

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരളാ യാത്രക്ക്; കെ സുരേന്ദ്രൻ നയിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരള യാത്രക്ക് ഒരുങ്ങുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന് ആരംഭിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് അഞ്ച് വരെ കേരള യാത്ര എന്നതാണ് നിലവിലെ തീരുമാനം. തിയതിയുടെ കാര്യത്തിൽ തൃശൂരിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന സമിതി യോഗം ഈ മാസം 29 ന് തൃശൂരിൽ ചേരും. കേന്ദ്ര ചുമതലയുള്ള സി.പി. രാധാകൃഷ്ണൻ ബിജെപി മണ്ഡലം…

Read More

സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ ഗൂഢാലോചന; ഓലപാമ്പ് കാട്ടി പേടിപ്പക്കരുതെന്ന് ചെന്നിത്തല

സോളാർ കേസ് സിബിഐക്ക് വിട്ടത് ബിജെപിയുമായുള്ള രഹസ്യധാരണയെ തുടർന്നാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ട. ഏത് അന്വേഷണത്തെയും യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. ജനങ്ങൾ വിഡ്ഡികളാണെന്ന് എൽഡിഎഫ് കരുതരുത്. ഇരകൾ നേരിട്ട് ആവശ്യപ്പെട്ട കേസുകളിൽ പോലും സിബിഐ അന്വേഷണത്തെ എതിർത്ത പിണറായിക്ക് ഇപ്പോൾ സിബിഐയോട് പ്രേമം എവിടെ നിന്ന് വന്നുവെന്നും ചെന്നിത്തല ചോദിച്ചു. അഞ്ച് വർഷക്കാലം അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താൻ സാധിക്കാതെ സോളാർ കേസ് വീണ്ടും പൊടി തട്ടിയെടുക്കുന്നത് രാഷ്ട്രീയ പ്രതികാരം തീർക്കാനുള്ള…

Read More

സോളാർ കേസ് സർക്കാർ സിബിഐക്ക് വിട്ടത് നിയമോപദേശം ലഭിച്ച ശേഷം

കോൺഗ്രസ് നേതാക്കൾ പ്രതികളായ സോളാർ കേസ് സർക്കാർ സിബിഐക്ക് വിട്ടത് ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശ പ്രകാരം. നിയമവകുപ്പും സിബിഐ അന്വേഷണത്തെ പിന്തുണക്കുകയായിരുന്നു. സോളാർ തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീ നൽകിയ ബലാത്സംഗ പരാതികളിലെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസിലെ ഏറ്റവും ഉന്നതരായ നേതാക്കൾക്കെതിരെയും ബിജെപി ദേശീയ വൈസ് പ്രസിഡന്റായ എ പി അബ്ദുള്ളക്കുട്ടിക്കെതിരെയുമാണ് കേസുള്ളത്. കേരളാ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കാൻ സാധിക്കുന്ന കേസാണ് സിബിഐക്ക് വിട്ടത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേസ് ജനവിധി…

Read More

സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതം, സർക്കാരിന്റെ രാഷ്ട്രീയം ലജ്ജാകരം: ഹൈബി ഈഡൻ

സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എംപി. പുലി വരുന്നേ പുലി എന്ന് ഓർമപ്പെടുത്തുന്ന രീതിയിലാണ് പിണറായി സർക്കാരിന്റെ നടപടി. തെരഞ്ഞെടുപ്പുകളിൽ മാത്രമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്നും ഹൈബി പ്രതികരിച്ചു. സ്വർണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻനിർത്തി സർക്കാർ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണെന്നും ഹൈബി പറഞ്ഞു ഹൈബി ഈഡനെതിരെയും കേസിൽ…

Read More

കർഷകരുടെ ട്രാക്ടർ റാലി നാളെ ഡൽഹിയിൽ; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി നാളെ ഡൽഹിയിൽ നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുകയാണ്. ഒരു ലക്ഷം ട്രാക്ടറുകളാണ് റാലിയിൽ പങ്കെടുക്കുന്നത്. 100 കിലോമീറ്റർ ദൂരത്തിൽ റാലി നടത്തുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്. റിപബ്ലിക് ദിനത്തിൽ രാജ്പഥിൽ നടക്കുന്ന സൈനിക പരേഡ് കഴിഞ്ഞാലുടൻ റാലി ആരംഭിക്കും. വൈകുന്നേരം ആറ് മണിക്ക് റാലി അവസാനിപ്പിക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും റാലിയിൽ കർഷകർ പങ്കെടുക്കുക. പാക് അട്ടിമറി സംശയിക്കുന്നതിനാൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഡൽഹി അതിർത്തിയിൽ…

Read More

ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ, പേടിയില്ല; സോളാർ കേസ് സിബിഐക്ക് വിട്ടതിൽ ഉമ്മൻ ചാണ്ടി

സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിട്ട നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ലെന്ന് ഉമ്മൻ ചാണ്ടി. ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ എന്ന നിലപാടാണ് തനിക്കുള്ളത്. എട്ട് വർഷത്തിനിടെ ഒരിക്കൽ പോലും കേസിനെ തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു പരാതിക്കാരി വീണ്ടും പരാതി നൽകിയതിൽ ഗൂഢാലോചന ഉണ്ടോയെന്ന് മാധ്യമങ്ങൾക്ക് അന്വേഷിക്കാം. കേസ് സിബിഐക്ക് വിട്ട നടപടി സംസ്ഥാന സർക്കാരിന് തിരിച്ചടിയാകും നൽകുകയെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് സോളാർ കേസ് സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്. നാലേമുക്കാൽ…

Read More