കാർഷിക നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി നാളെ ഡൽഹിയിൽ നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുകയാണ്. ഒരു ലക്ഷം ട്രാക്ടറുകളാണ് റാലിയിൽ പങ്കെടുക്കുന്നത്.
100 കിലോമീറ്റർ ദൂരത്തിൽ റാലി നടത്തുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്. റിപബ്ലിക് ദിനത്തിൽ രാജ്പഥിൽ നടക്കുന്ന സൈനിക പരേഡ് കഴിഞ്ഞാലുടൻ റാലി ആരംഭിക്കും. വൈകുന്നേരം ആറ് മണിക്ക് റാലി അവസാനിപ്പിക്കും.
പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും റാലിയിൽ കർഷകർ പങ്കെടുക്കുക. പാക് അട്ടിമറി സംശയിക്കുന്നതിനാൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഡൽഹി അതിർത്തിയിൽ ഒരുക്കിയിട്ടുണ്ട്. ദേശീയ പതാകയും കർഷക സംഘടനകളുടെ കൊടിയും ട്രാക്ടറുകളിൽ കെട്ടാൻ അനുമതിയുണ്ട്.