താൻ തെറ്റ് ചെയ്തിട്ടില്ലെന്നും മനഃസാക്ഷി ശുദ്ധമാണെന്നും പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ്. തെറ്റ് ചെയ്തുവെന്ന് ബോധമുണ്ടായിരുന്നുവെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമായിരുന്നു.
ഈ സർക്കാരും മുൻ സർക്കാരുകളും ചെയ്യുന്ന ജോലിയാണ് മൊബിലൈസേഷൻ അഡ്വാൻസ്. അതാണ് തന്റെ പേരിലുള്ള കുറ്റം. സിമന്റ് ഇല്ലാത്തതും കമ്പി ഇല്ലാത്തതുമൊക്കെ കരാറുകാരും ഉദ്യോഗസ്ഥരും ചെയ്യേണ്ടതാണ്. ഒരു സർക്കാർ വിചാരിച്ചാൽ ഏത് കൊലകൊമ്പനെയും കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാം
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി എന്ത് പറഞ്ഞാലും അത് അനുസരിക്കുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.