പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ. കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് വിജിലൻസ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്.
കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം എത്തിയിരുന്നു. എന്നാൽ അറസ്റ്റ് വിവരം മുൻകൂട്ടി അറിഞ്ഞ ഇബ്രാഹിംകുഞ്ഞ് ഇന്നലെ വൈകുന്നേരത്തോടെ ലേക്ക് ഷോറിൽ പോയി അഡ്മിറ്റ് ആകുകയായിരുന്നു
പിന്നാലെയാണ് വിജിലൻസ് സംഘം ആശുപത്രിയിൽ എത്തിയത്. ഇബ്രാഹിംകുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റണമെന്നൊക്കെ ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും വിജിലൻസ് സംഘം അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു