പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യത്തിലിറങ്ങിയ മുസ്ലിം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥ ലംഘിച്ചു. എറണാകുളം ജില്ലയിൽ നിന്ന് മലപ്പുറത്ത് എത്തി മുതിർന്ന നേതാക്കളുമായി ഇബ്രാഹിംകുഞ്ഞ് ചർച്ച നടത്തി
ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ഇബ്രാഹിംകുഞ്ഞ് ചർച്ച നടത്തിയത്. കോടതിയുടെ ശ്രദ്ധയിൽപ്പെടുമെന്ന് ഭയന്ന് രഹസ്യമായാണ് സന്ദർശനം നടത്തിയത്.
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഗുരുതര രോഗമെന്ന് പറഞ്ഞ് ജാമ്യം നേടിയ ഇബ്രാഹിംകുഞ്ഞ് പൊതുപരിപാടിയിൽ സജീവമാണെന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യ ആശുപത്രി റിപ്പോർട്ട് ഹാജരാക്കി ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചുവെന്നും ഗിരീഷ് ബാബു പറയുന്നു