അസമിൽ പെട്രോൾ, ഡീസൽ വില അഞ്ച് രൂപ കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. മദ്യനികുതിയിൽ 25 ശതമാനം നികുതി കുറവും വരുത്തി. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അർധരാത്രിയോടെ നിലവിൽ വരും
ധനമന്ത്രി ഹിമാന്ത ബിശ്വാസാണ് വെള്ളിയാഴ്ച ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പെട്രോൾ, ഡീസൽ വില രാജ്യത്ത് കുതിച്ചുയരുന്നതിനിടെയാണ് അസമിലെ നിർണായക പ്രഖ്യാപനം
അതേസമയം മാർച്ച്-ഏപ്രിൽ മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് സർക്കാർ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.