ഫോർട്ട് കൊച്ചിയിലുള്ള ഹോം സ്‌റ്റേയിൽ അമേരിക്കൻ പൗരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാലിപറമ്പിലെ ബ്രൈറ്റ് ഇൻ ഹോം സ്‌റ്റേയിലാണ് യുഎസ് പൗരനായ ഡേവിഡ് എം പിയേഴ്‌സണെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ ഇവിടെയാണ് താമസിക്കുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഡേവിഡിന്റെ മരണം അമേരിക്കൻ എംബസിയെ അറിയിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.