കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ അറിയിച്ചു.
അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അഡീഷണൽ കുറ്റപത്രമുണ്ടാകുമെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം അപൂർണമാണെന്നും നിലനിൽക്കുന്നതല്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കർ വാദിച്ചിരുന്നു.