നാടാർ സമുദായത്തെ പൂർണമായും ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനം. നേരത്തെ ഹിന്ദു നാടാർ, എസ് ഐ യു സി വിഭാഗങ്ങൾക്ക് മാത്രമുണ്ടായിരുന്ന സംവരണമാണ് മൊത്തത്തിലാക്കുന്നത്.
വിവിധ ക്രൈസ്തവ സഭകളിലും മറ്റ് വിഭാഗങ്ങളിലുമായി ഉൾപ്പെടുന്ന നാടാർ വിഭാഗക്കാർക്കെല്ലാം ഇനി സംവരണം ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ നിർണായക നീക്കം. നാടാർ വോട്ടുകൾ അപ്പാടെ ഉറപ്പിക്കാനുള്ള നീക്കമാണ് ഇടതുമുന്നണി നടത്തുന്നത്.
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നീട്ടുകയും സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരിയിൽ അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്.