രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി കാശ്മീരിൽ നിന്നുള്ള യുവതി. 25കാരിയായ ആയേഷ അസീസാണ് ഈ ബഹുമതിക്ക് അർഹയായത്. ബോംബെ ഫ്‌ളൈയിംഗ് ക്ലബ്ബിൽ നിന്ന് ഏവിയേഷൻ ബിരുദം പൂർത്തിയാക്കിയാണ് ആയേഷ ചരിത്രം കുറിച്ചത്.
15ാം വയസ്സിൽ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് ആയേഷ സ്വന്തമാക്കിയിട്ടുണ്ട്. തൊട്ടടുത്ത വർഷം റഷ്യയിലെ ഏയർബേസിൽ മിഗ് 29 വിമാനം പറത്തി പരിശീലനം നടത്തുകയും ചെയ്തു. 2017ൽ വാണിജ്യ ലൈസൻസും സ്വന്തമാക്കി.
ചെറുപ്പം മുതൽ പറക്കൽ ഇഷ്ടമായതിനാലാണ് ഈ മേഖല തെരഞ്ഞെടുത്തതെന്ന് ആയേഷ പറയുന്നു. യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഈ മേഖലയിൽ ഒരുപാട് ആളുകളെ പരിചയപ്പെടാനും സാധിക്കും. വെല്ലുവിളി നിറഞ്ഞ ജോലിയാണിതെന്നും ആയേഷ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു