Headlines

ഹൈടെക്കായ 111 പൊതുവിദ്യാലയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ഹൈടെക്കായ 111 സ്ക്കൂളുകള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വി ദ്യാഭ്യാസം ഉറപ്പു വരുത്തുകയെന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഹൈടക്കായ 111 പൊതു വിദ്യാലയങ്ങള്‍ നാടിന് സമര്‍പ്പിച്ചത്. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല വിപ്ലവകരമായ മാറ്റവും മുന്നേറ്റവുമാണ് പിന്നിട്ട നാലര വര്‍ഷക്കാലത്തിനുള്ളില്‍ കൈവരിച്ചത്. പൊതുസമൂഹത്തിന് സര്‍ക്കാര്‍ വിദ്യാലയങ്ങളോടും സംസ്ഥാനത്തെ വിദ്യാഭ്യാസ രീതികളോടും സംവിധാനങ്ങളോടും ഉള്ള കാഴ്ചപ്പാടും മാറി പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ വര്‍ധനവും ഉണ്ടായി.എല്‍ഡിഎഫ്…

Read More

മലപ്പുറം കാളികാവില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: കാളികാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ യുവാവ് മരിച്ചു. പുല്ലങ്കോട് വെടിവെച്ച പാറയിലുണ്ടായ സംഭവത്തില്‍ സ്രാമ്ബിക്കല്ല് സ്വദേശി കണ്ണിയന്‍ ശാഫിയാണ് (40) മരിച്ചത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സ്രാമ്ബിക്കല്ലില്‍ നിന്ന് കാളികാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ശാഫി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെയും കാളികാവ് സി.ഐ പി. ജ്യോതീന്ദ്ര കുമാറിെന്‍റയും നേതൃത്വത്തില്‍ 45 മിനിറ്റോളം പരിശ്രമിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്തത്. തിരുവാലി ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ്…

Read More

പണം വാങ്ങി പറ്റിച്ചുവെന്ന് പരാതി: സണ്ണി ലിയോണിനെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് കൊച്ചി യൂനിറ്റാണ് നടിയെ ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി

Read More

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം താല്‍കാലികമായി നിര്‍ത്തിവെച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണമാണ് ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലാംനമ്പര്‍ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി

Read More

പ്രതിപക്ഷ നേതാവിനെ പൊക്കിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ടുപോയതിൽ എന്തേ മൗനം: മുഖ്യമന്ത്രി

മന്ത്രിമാരുടെ അദാലത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന നടപടിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐശ്വര്യ കേരള യാത്രക്കിടെ പ്രതിപക്ഷ നേതാവിനെ പൊക്കിയെടുത്ത് സ്റ്റേജിലേക്ക് കൊണ്ടുപോയതിനെ കുറിച്ച് മൗനം എന്താണെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി ചോദിച്ചു മന്ത്രിമാർ ജനങ്ങളുടെ പരാതി മേശക്ക് ഇപ്പുറം ഇരുന്ന് കേൾക്കുന്നു. കടലാസുകൾ വാങ്ങുന്നു. അതിൽ ജാഗ്രത പാലിച്ച് തന്നെയാണ് കാര്യങ്ങൾ നടന്നത്. ആളുകൾ കസേരകൾ വിട്ട് ഇരിക്കുകയാണ്. നിങ്ങൾ അകലെ നിന്ന് എടുക്കുന്ന ഫോട്ടോയിൽ ഇത് ആൾക്കൂട്ടമായി കാണിക്കാം. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന നടപടി അവിടെയൊന്നും…

Read More

ചെത്തുകാരന്റെ മകൻ എന്നതിൽ അഭിമാനം മാത്രമേയുള്ളൂ; സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തിയ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്തുകാരന്റെ മകൻ എന്നതിൽ അഭിമാനം മാത്രമാണുള്ളത്. ചെത്തുകാരന്റെ മകനായതിൽ ഏതെങ്കിലും തരത്തിലുള്ള അപമാനബോധമില്ലെന്നും തികഞ്ഞ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു സുധാകരന്റെ പരാമർശം തെറ്റായി കാണുന്നില്ല. അച്ഛൻ ചെത്തുകാരനായിരുന്നുവെന്ന് താൻ തന്നെ പറഞ്ഞിരുന്നു. എന്റെ ജ്യേഷ്ഠനും ആകാവുന്ന അത്രയും കാലം ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠനും ചെത്തുജോലി അറിയാമായിരുന്നു. അദ്ദേഹം പിന്നീട് ബേക്കറി ജോലിയിലേക്ക് മാറി. ഇതൊക്കെയാണ് എന്റെ കുടുംബ പശ്ചാത്തലം. ഇത് അഭിമാനമായാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 5610 പേർക്ക് കൊവിഡ്, 19 മരണം; പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു

സംസ്ഥാനത്ത് 5610 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5131 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 350 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 22 പേർ ആരോഗ്യപ്രവർത്തകരാണ് നിലവിൽ 67,795 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വർധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24…

Read More

കെ സുധാകരനെ തിരുത്താൻ സിപിഎമ്മിന് അവകാശമില്ലെന്ന് ശോഭാ സുരേന്ദ്രൻ; പിന്തുണ ബിജെപിയിൽ നിന്നും

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ സുധാകരനെ പരോക്ഷമായി പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സുധാകരൻ നടത്തിയത് കടുത്ത ജാതീയ അധിക്ഷേപമാണെങ്കിലും അത് തിരുത്താൻ സിപിഎമ്മിന് അവകാശമില്ലെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയാക്കാൻ വി എസിനെയും ഗൗരിയമ്മയെയും മാറ്റി നിർത്തിയതു മുതൽ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാര സ്ഥാനങ്ങളിൽ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം

Read More

കണ്ണൂര്‍ സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ റോഡരികില്‍; അധ്യാപകനെതിരേ നടപടി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സര്‍വകലാശാലയിലെ വിദൂര വിദ്യഭാസ വിഭാഗം ബികോം രണ്ടാം വര്‍ഷ പരീക്ഷയുടെ നൂറു കണക്കിന് ഉത്തര കടലാസുകളാണ് റോഡരികില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ പിജെ വിന്‍സന്റ്. ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകള്‍ ലഭിച്ചത്. ഡിസംബര്‍ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകള്‍. മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളാണിവ. പരീക്ഷയുടെ ഫലം ഇതുവരെ വന്നിട്ടില്ല….

Read More

സിപിഎമ്മില്‍ ഭിന്നത; വയനാട് മെഡി.കോളജ് പ്രഖ്യാപനം നീളുന്നു

കല്‍പ്പറ്റ: ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് പണം നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ആഴ്ചകള്‍ പിന്നിട്ടിട്ടും വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപനം നീളുന്നു. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള തീരുമാനവും അട്ടിമറിഞ്ഞു. സിപിഎം നേതാക്കള്‍ക്കിടയിലെ ഭിന്നതയും പ്രാദേശിക വാദത്തിലൂന്നിയുള്ള ചിലരുടെ സമ്മര്‍ദ്ദങ്ങളുമാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണം. മാനന്തവാടി ജില്ലാ ആശുപത്രിയിയില്‍ വയനാട് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മൂന്നാഴ്ച മുന്‍പെ തീരുമാനമായിരുന്നു. എന്നാല്‍, സികെ ശശീന്ദ്രന്‍ എംഎല്‍എയടക്കമുള്ളവര്‍ കടുത്ത…

Read More