Headlines

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം; രണ്ട് പേർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു

പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. സമരത്തിനിടെ രണ്ട് പേർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാർഥികൾ സമരത്തിന് എത്തിയിരുന്നു. പട്ടികയിലെ 954ാം റാങ്കുകാരൻ പ്രിജു, 354ാം റാങ്കുകാരൻ പ്രവീൺകുമാർ എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. താത്കാലിക ജീവനക്കാർക്ക് നിയമനം നൽകുന്നത് അവസാനിപ്പിക്കുക, പി എസ് സി പട്ടികയിൽ നിന്ന്…

Read More

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത് ശരൺ എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നോട്ടീസ് അയച്ചു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം. കൊലപാതക പരമ്പരയിൽ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നൽകിയത്. കൊലപാതക പരമ്പര കേസുകളിലെ പ്രധാന സാക്ഷികൾ ഒന്നാം പ്രതിയുടെ അടുത്ത ബന്ധുക്കളാണെന്നും…

Read More

കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ നിന്ന് കണ്ടെത്തി

കൊല്ലം കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെ എസ് ആർ ടി സി ബസ് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പാരിപ്പള്ളിയിൽ നിന്നാണ് ബസ് കണ്ടെത്തിയത്. സംഭവത്തിൽ കെ എസ് ആർ ടി സി അധികൃതർ പരാതി നൽകിയിരുന്നു ജില്ലയിലാകെ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് പാരിപ്പള്ളിയിലെ മൈതാനത്ത് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ് കെഎൽ 15-7508 നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെ സർവീസ് ആരംഭിക്കുന്നതിനായി…

Read More

കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷണം പോയി

കൊല്ലം കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി ബസ് മോഷണം പോയി. കെഎൽ 15-7508 നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. സംഭവത്തിൽ കെ എസ് ആർ ടി സി അധികൃതർ പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാവിലെ സർവീസ് ആരംഭിക്കുന്നതിനായി ഡ്രൈവർ ബസ് എടുക്കാൻ പോയ സമയത്ത് പാർക്ക് ചെയ്ത സ്ഥലത്ത് ബസ് കാണുന്നില്ലെന്നാണ് പറയുന്നത് ഞായറാഴ്ച രാത്രി സർവീസ് പൂർത്തിയാക്കി ഒമ്പതരയോടെയാണ് ബസ് ഗ്യാരേജിൽ വന്നത്. അർധരാത്രി പന്ത്രണ്ടരയോടെ പരിശോധന…

Read More

സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നു; പാലാ സീറ്റ് ചർച്ചയാകും

പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകവെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നു. പാലായിൽ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് കൊടുക്കണമെന്ന അഭിപ്രായങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് സീറ്റ് ആർക്ക് നൽകണമെന്ന കാര്യത്തിൽ പിണറായി ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടും. ജില്ലയിലെ നേതാക്കളുടെ കൂടി അഭിപ്രായം തേടിയ ശേഷമാകും സീറ്റ് ആർക്ക് നൽകണമെന്നതിൽ ധാരണയുണ്ടാകുക. അതേസമയം…

Read More

ബിജെപി സ്ഥാനാർഥി പട്ടിക തയ്യാറാകുന്നു; നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്ത്, ശോഭാ സുരേന്ദ്രൻ വർക്കലയിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർഥി സാധ്യതാ പട്ടിക ബിജെപി തയ്യാറാക്കി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നടൻ കൃഷ്ണകുമാർ സ്ഥാനാർഥിയാകും. ശോഭാ സുരേന്ദ്രനെ വർക്കല മണ്ഡലത്തിലാണ് പരിഗണിക്കുന്നത് പാലാക്കാട് മണ്ഡലത്തിലും ശോഭയുടെ പേര് പരിഗണിക്കുന്നുണ്ട്. കുമ്മനം രാജശേഖരൻ നേമത്ത് നിന്ന് മത്സരിക്കും. വട്ടിയൂർക്കാവിൽ വിവി രാജേഷും കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയിൽ പികെ കൃഷ്ണദാസും മത്സരിക്കുമെന്നാണ് അറിയുന്നത്. ആറ്റിങ്ങലിൽ സുധീർ, പാറശ്ശാലയിൽ കരമന ജയൻ, കോവളം എസ് സുരേഷ്, ചാത്തന്നൂർ ബി ബി ഗോപകുമാർ, കരുനാഗപ്പള്ളി…

Read More

യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി നിലനിർത്തുമെന്ന് ചെന്നിത്തല; നടപടിക്രമങ്ങളെ വീഴ്ചകൾ ഒഴിവാക്കും

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കിഫ്ബി നിർത്തലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി നിർത്തലാക്കാൻ യുഡിഎഫ് ആലോചിക്കുന്നില്ല. അധികാരത്തിലെത്തിയാലും കിഫ്ബി നിലനിർത്തും. നടപടിക്രമങ്ങളിലെ വീഴ്ചകൾക്കാണ് പരിഹാരമുണ്ടാകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ്. ഒന്നര ലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത് നിർത്തലാക്കും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണം നടത്തും. 3 മാസം മുതൽ 2 വർഷം വരെ…

Read More

യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി നിലനിർത്തുമെന്ന് ചെന്നിത്തല; നടപടിക്രമങ്ങളെ വീഴ്ചകൾ ഒഴിവാക്കും

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കിഫ്ബി നിർത്തലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബി നിർത്തലാക്കാൻ യുഡിഎഫ് ആലോചിക്കുന്നില്ല. അധികാരത്തിലെത്തിയാലും കിഫ്ബി നിലനിർത്തും. നടപടിക്രമങ്ങളിലെ വീഴ്ചകൾക്കാണ് പരിഹാരമുണ്ടാകേണ്ടതെന്നും ചെന്നിത്തല പറഞ്ഞു അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണ്. ഒന്നര ലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത് നിർത്തലാക്കും   ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണം നടത്തും. 3 മാസം മുതൽ 2 വർഷം…

Read More

കൊവിഡ് വ്യാപനം: സെക്രട്ടേറിയറ്റിൽ നിയന്ത്രണം; ജീവക്കാരുടെ എണ്ണം വെട്ടിക്കുറച്ചു

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവിധ വകുപ്പുകളിലായി 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു 50 ശതമാനം ജീവനക്കാർ മാത്രം ജോലിക്കെത്തിയാൽ മതിയെന്നാണ് നിർദേശം നൽകിയത്. കാന്റീൻ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആയ്യായിരത്തോളം പേർ ഒത്തുകൂടിയതിന് പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. പ്രതിപക്ഷ സംഘടനകൾ ഇതിനെ രൂക്ഷമായി വിമർശിക്കുകയും വാർത്തയാകുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ജീവനക്കാർക്കായി കൊവിഡ് പരിശോധനാ സൗകര്യവും സെക്രട്ടേറിയറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.

Read More

വയനാട് ഇന്ന് യുഡിഎഫ് ഹർത്താൽ; വാഹന ഗതാഗതം നിലച്ചു

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കരടുവിജ്ഞാപനത്തിനെതിരെ വയനാട് ഇന്ന് യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസുകളടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ കട കമ്പോളങ്ങൾ തുറന്നിട്ടില്ല. കർണാടകയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നാണ് സമരക്കാർ പറയുന്നത്.

Read More