കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവിധ വകുപ്പുകളിലായി 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു
50 ശതമാനം ജീവനക്കാർ മാത്രം ജോലിക്കെത്തിയാൽ മതിയെന്നാണ് നിർദേശം നൽകിയത്. കാന്റീൻ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആയ്യായിരത്തോളം പേർ ഒത്തുകൂടിയതിന് പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമായത്.
പ്രതിപക്ഷ സംഘടനകൾ ഇതിനെ രൂക്ഷമായി വിമർശിക്കുകയും വാർത്തയാകുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ജീവനക്കാർക്കായി കൊവിഡ് പരിശോധനാ സൗകര്യവും സെക്രട്ടേറിയറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.