Headlines

‘പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായി?’ വൈദേകം റിസോർട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജൻ

ഇപി ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിഷയം സിപിഐഎം സംസ്ഥാന സമിതിയിൽ വീണ്ടും ഉന്നയിച്ച് പി.ജയരാജൻ. പരാതി എഴുതി നൽകണമെന്നാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായിയെന്നും പി ജയരാജന്റെ ചോദ്യം. വിഷയം പരിശോധിച്ച് വരികയാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി.

വൈദികൻ റിസോർട്ടുമായി ബന്ധപ്പെട്ട് ആ വിവാദം ആദ്യം ഉന്നയിക്കുന്നത് 2022 നവംബറിൽ ചേർന്ന CPIMന്റെ സംസ്ഥാന കമ്മിറ്റിയിലാണ്. അന്ന് തെറ്റുതിരുത്തൽ രേഖയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് പി ജയരാജൻ ഈ ആരോപണം ഉന്നയിക്കുന്നത്. ഇപ്പോൾ അത് വീണ്ടും ഉന്നയിക്കുന്നു. അന്ന് താൻ ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചപ്പോൾ തന്നോട് പരാതി എഴുതി നൽകാനാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. എഴുതി നൽകിയിട്ട് എന്തായി എന്ന ചോദ്യമാണ് സംസ്ഥാന സമിതിയിൽ ജയരാജൻ ഉന്നയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംസ്ഥാന സമിതിയോഗത്തിലാണ് പി.ജയരാജൻ്റെ ചോദ്യം. കുറച്ച് താമസം ഉണ്ടായി എന്നത് ശരിയാണെന്നും പക്ഷേ പരിശോധന നടക്കുന്നുണ്ടെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഗൗരവമായ പരിശോധന തന്നെ ഉണ്ടാകുമെന്നും എം.വി ഗോവിന്ദൻ‌‍ മറുപടി നൽ‌കുകയും ചെയ്തു.

ഈ കാര്യത്തിൽ ഈ പരിശോധന നിർത്തിയിട്ടില്ലെന്ന് എംവി ​ഗോവിന്ദൻ പി ജയരാജന് മറുപടി നൽകി. കണ്ണൂരിലെ CPM രാഷ്ട്രീയത്തിലുണ്ടാകുന്ന ചേരിതിരിവുകളുടെ ഫലമാണ് ഈ ആരോപണം വീണ്ടും ഉയർത്താനുള്ള എന്നാണ് പൊതുവെ ഉയരുന്ന വിലയിരുത്തൽ.