
വിഭജന ഭീതി ദിനം ആചരിക്കാനുള്ള നിര്‍ദേശം: ‘ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗം’ ; എംവി ഗോവിന്ദന്‍
ആഗസ്ത് 14ന് വിഭജന ഭീതിയുടെ ഓര്‍മദിനമായി സര്‍വകലാശാലകളില്‍ ആചരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ച ഗവര്‍ണറുടെ നടപടി ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. പരിപാടി സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപവത്കരിക്കണമെന്നും വിദ്യാര്‍ഥി പങ്കാളിത്വം ഉറപ്പാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി ഗവര്‍ണര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങള്‍ ഐക്യത്തോടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയപ്പോള്‍ സാമ്രാജ്യത്വത്തെ സഹായിക്കുന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത്…