സഹകരണ ബാങ്കുകളെ സംശയത്തിന്റെ കരിനിഴലിൽ ആക്കരുത്; അർജുനെതിരെ ആരും പരാതി നൽകിയിട്ടില്ല: എം വി ജയരാജൻ

 

സ്വർണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അർജുൻ ആയങ്കിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അഥവാ ആരെങ്കിലും പരാതിയുമായി എത്തിയാൽ പോലീസിനെ സമീപിക്കാനാണ് സിപിഎം നിർദേശിക്കുക.

സ്വർണം കൊണ്ടുവരാൻ വാഹനം നൽകിയെന്ന നിഗമനത്തിലാണ് സജേഷിനെതിരെ നടപടിയെടുത്തത്. പാർട്ടി അംഗങ്ങൾക്ക് ക്വട്ടേഷൻ ബന്ധമുണ്ടോയെന്ന് പരിശോധിക്കും. സിപിഎം ഭരിക്കുന്ന ബാങ്കുകൾ സ്വർണക്കടത്തിന് നേതൃത്വം നൽകുന്നുവെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കരുത്. സഹകരണ ബാങ്കിലെ ജീവനക്കാരൻ തെറ്റ് ചെയ്താൽ ബാങ്കിന്റെ പേര് പറയരുത്. സഹകരണ ബാങ്കുകൾക്ക് മേൽ സംശയത്തിന്റെ കരി നിഴൽ വീഴ്ത്തരുതെന്നും ജയരാജൻ ആവശ്യപ്പെട്ടു.