ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരം; സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭര്‍തൃ വീട്ടിലെ പീഡനങ്ങള്‍ സഹിക്കാനാകാതെ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും നേരിടാന്‍ ശക്തിയില്ലെന്ന് ചിന്തിക്കുന്നവര്‍ പോലീസിന്റെയും നിയമവ്യവസ്ഥയുടെയും പിന്തുണയുണ്ടെന്ന കാര്യം മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ‘ഏതു തരത്തിലുള്ള പീഡനം നേരിട്ടാലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടക്കത്തില്‍ തന്നെ മുന്‍കൈ എടുക്കണം. ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരമെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും…