ലഷ്‌കറെ ത്വയിബ ഭീകരൻ നദീം അബ്രാർ കാശ്മീരിൽ അറസ്റ്റിലായി. പാരിംപോര ചെക്ക് പോയിന്റിൽ നിന്നാണ് അബ്രാറും കൂട്ടാളിയും അറസ്റ്റിലായത്. നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ള അബ്രാറെ പിടികൂടിയത് കാശ്മീർ പോലീസിന്റെ വൻ വിജയമാണെന്ന് കാശ്മീർ സോൺ ഐജി വിജയ് കുമാർ ട്വീറ്റ് ചെയ്തു
അബ്രാറിൽ നിന്ന് പിസ്റ്ററും ഗ്രനേഡും പിടികൂടി. ലഷ്‌കറിന്റെ കമാൻഡറായിരുന്നു അബ്രാർ. കാറിൽ സഞ്ചരിക്കവെയാണ് ശ്രീനഗർ പോലീസ് സംഘം ഇയാളെ പിടികൂടിയത്. ഇതിന് പിന്നാലെ പാരിംപോര പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു. ഒരു ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചതായാണ് റിപ്പോർട്ടുകൾ