അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും

 

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കിക്ക് ഉപയോഗിക്കാൻ കാർ എടുത്ത് നൽകിയ സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. അർജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സജേഷിനെ സിപിഎം പുറത്താക്കിയിരുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് സജേഷ്. ആയങ്കിയും സംഘവും കടത്തിയിരുന്ന സ്വർണം ഇയാൾ കൈകാര്യം ചെയ്തിരുന്നോയെന്ന കാര്യം കസ്റ്റംസ് പരിശോധിക്കും.

സ്വർണം കടത്താൻ അർജുൻ ആയങ്കി കരിപ്പൂരിലേക്ക് കൊണ്ടുപോയ കാർ സജേഷിന്റേതായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ചെമ്പിലോട് ലോക്കൽ കമ്മിറ്റിയാണ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇയാളെ ഡിവൈഎഫ്‌ഐയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.