ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും; ബിയറും വൈനും മാത്രം വിൽപ്പന

 

സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറക്കും. ബിയറും വൈനും മാത്രം വിൽക്കാനാണ് ബാറുടമകളുടെ തീരുമാനം. മറ്റ് മദ്യം വിൽക്കില്ല. മദ്യത്തിന്റെ ലാഭവിഹിതം ബെവ്‌കോ വർധിപ്പിച്ചതിനാൽ ഒരാഴ്ചയോളം ബാറുകൾ പ്രതിഷേധ സൂചകമായി അടച്ചിട്ടിരുന്നു

ബാറുകൾക്ക് നൽകുന്ന മദ്യത്തിന്റെ വെയർ ഹൗസ് ലാഭവിഹിതം എട്ട് ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി ഉയർത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ബാറുകൾ അടച്ചിട്ടിരുന്നത്. സർക്കാർ ചർച്ച നടത്തിയിട്ടും ബാറുടമകൾ വഴങ്ങിയിരുന്നില്ല.

തീരുമാനം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ബാറുകൾ തുറക്കുന്നത്. ബിയറുകളുടെ സ്‌റ്റോക്ക് കാലാവധി ആറ് മാസമാണെന്നിരിക്കെ ഇനിയും അടച്ചിട്ടാൽ ഇത് പാഴായി പോകുമെന്നത് കണക്കിലെടുത്താണ് ബാറുകൾ തുറന്നത്.