വെയർ മാർജിൻ വർധന: സംസ്ഥാന ബാറുകൾ ഇന്ന് മുതൽ അടച്ചിടും

 

സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ അടച്ചിടും. വെയർ ഹൗസ് മാർജിൻ വർധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. ബെവ്‌കോയ്ക്ക് നൽകുന്ന അതേ മാർജിനിൽ തന്നെ മദ്യം നൽകണമെന്നാണ് ബാറുടമകളുടെ ആവശ്യം

ബാറുകളുടെ വെയർ മാർജിൻ 25 ശതമാനവും കൺസ്യൂമർഫെഡിന്റേത് 20 ശതമാനവുമായാണ് ഉയർത്തിയത്. മാർജിൻ വർധിപ്പിച്ചപ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലെന്നതാണ് കൺസ്യൂമർഫെഡിനും ബാറുകൾക്കും തിരിച്ചടിയായത്.

സർക്കാർ പ്രശ്‌നപരിഹാരം കണ്ടെത്തുന്നതുവരെ ബാറുകൾ അടച്ചിടാനാണ് തീരുമാനം. ബാറുകൾ അടച്ചിടന്നതോടെ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ ഇന്ന് മുതൽ തിരക്ക് വർധിക്കാനാണ് സാധ്യത.