അർജുൻ ആയങ്കി 12 തവണ സ്വർണം കടത്തിയെന്ന് കസ്റ്റംസ്

 

സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ പോലീസ് തെരയുന്ന അർജുൻ ആയങ്കി 12 തവണ സ്വർണം കടത്തിയെന്ന് കസ്റ്റംസ്. സ്വർണക്കടത്തിൽ കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. കൊടി സുനി ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വർണ അപഹരണത്തിനും ചുക്കാൻ പിടിച്ചതായാണ് പ്രാഥമിക വിവരം

കൊടി സുനിയുടെ സംഘം അർജുന് സംരക്ഷണം കൊടുത്തതായും സംശയിക്കുന്നുണ്ട്. കള്ളക്കടത്ത് സ്വർണം തട്ടിയെടുത്താണ് അർജുൻ ആയങ്കി സ്വർണക്കടത്തിലേക്ക് എത്തിയത്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വർണം എത്തിക്കാൻ തുടങ്ങിയത്.