മരംവെട്ടി കടത്തിയ സംഭവം: ഇടുക്കിയിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്

 

ഇടുക്കി സി എച്ച് ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് അടക്കം മൂന്ന് പേർക്കെതിരെ കേസ്. കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി ആർ ശശി അടക്കമുള്ളവർക്കെതിരെയാണ് കേസ്. അഞ്ച് ടൺ മരം വെട്ടി കടത്തിയെന്നാണ് കേസ്

വി ആർ ശശി, സ്ഥലമുടമ മോഹനൻ, മരംവെട്ടിയ സുധീഷ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വി ആർ ശശിയുടെ ഏലം സ്‌റ്റോറിലെ ആവശ്യത്തിനാണ് മരം വെട്ടിയത്. എന്നാൽ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന് മരം വെട്ടുന്നതിന് മുൻകൂർ അനുമതി വേണം.