ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം: 500 പേർ അറസ്റ്റിൽ, 3000 പേർക്കെതിരെ കേസ്‌

കെ.ടി. ജലീലിന്റെ രാജിക്കായുള്ള സമരത്തില്‍ തിരുവനന്തപുരത്ത് 3000 പേര്‍ക്കെതിരെ കേസ്. 500 പേര്‍ അറസ്റ്റിലായി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 8 ദിവസത്തെ കണക്ക് പ്രകാരം മൂവായിരം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 25 എഫ്‌ഐആറുകള്‍ ഇട്ടിട്ടുണ്ട്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡ ലംഘനം, സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരേയുള്ള വകുപ്പ് ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല.