Headlines

‘മോഡിഫൈഡ് ‘ ഇന്ത്യയിൽ ഇങ്ങനെയാണ്; എണ്ണവില ഇന്നും വർധിച്ചു

നരേന്ദ്രമോദി സർക്കാരിന് കീഴിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പെട്രോൾ കമ്പനികൾ എണ്ണവില വർധിപ്പിക്കുന്നത് തുടരുന്നു. പെട്രോളിന് ഇന്ന് 30 പൈസയും ഡീസലിന് ഇ്‌ന് 26 പൈസയുമാണ് വർധിപ്പിച്ചത് കൊച്ചി നഗരത്തിൽ പെട്രോൾ ലിറ്ററിന് 87.76 രൂപയായി. ഡീസൽ വില 81.99 രൂപയിലെത്തി. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 89.48 രൂപയും ഡീസൽ വില 83.63 രൂപയിലുമെത്തി. ഗ്രാമപ്രദേശങ്ങളിൽ പെട്രോൾവില 90 കടന്നിട്ടുണ്ട്.

Read More

ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച സംഭവം; പ്രതിയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതി രഘുനാഥൻ നായരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ ഈ മാസം 15ന് പരിഗണിക്കും. ്പ്രതിക്ക് വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായത്. ജസ്‌ന കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് ജസ്റ്റിസ് ഷിർസിയുടെ കാറിലാണ് ഇയാൾ കരി ഓയിൽ ഒഴിച്ചത്. ഇതിന് പിന്നാലെ ഹൈക്കോടതിക്ക് സമീപത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌

Read More

ചലചിത്രമേളക്ക് രജിസ്റ്റർ ചെയ്ത 20 ഡെലിഗേറ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

അന്താരാഷ്ട്ര ചലചിത്രമേളക്ക് രജിസ്റ്റർ ചെയ്ത 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയുടെ ആദ്യഘട്ടം നാളെ തുടങ്ങാനിരിക്കെ ടാഗോർ തീയറ്ററിൽ നടത്തിയ പരിശോധനയിലാണ് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് 1500 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. നാളെ കൂടി ചലചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലിഗേറ്റുകൾക്ക് കൊവിഡ് പരിശോധനക്ക് അവസരമുണ്ടാകും. ഇതിന് ശേഷം എത്തുന്ന ഡെലിഗേറ്റുകൾ സ്വന്തം നിലയിൽ കൊവിഡ് പരിശോധന നടത്തേണ്ടി വരും നാല് നഗരങ്ങളിലായാണ് ഇത്തവണ ചലചിത്ര മേള നടക്കുന്നത്. 2500 പേർക്കാണ് ആകെ പ്രവേശനം അനുവദിക്കുന്നത്. തീയറ്ററുകളിലെ…

Read More

മങ്കടയിൽ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർ മരിച്ചു

മലപ്പുറം മങ്കട വേരുംപിലാക്കലിൽ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഗുഡ്‌സ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മുക്കം സ്വദേശികളാണെന്നാണ് സംശയം.

Read More

മരട് കേസ്: നഷ്ടപരിഹാര തുകയുടെ പകുതി ഫ്‌ളാറ്റ് ഉടമകൾ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി

മരട് കേസിൽ നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്‌ളാറ്റ് നിർമാതാക്കൾ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി. തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി നിലപാട് അറിയിക്കാൻ ഫ്‌ളാറ്റ് നിർമാതാക്കൾക്ക് ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. ആകെ 115 കോടി രൂപയാണ് നഷ്ടപരിഹാരം നൽകാനായി വേണ്ടത്. ഇതിൽ 65 കോടി രൂപ അടിയന്തര സഹായമായി സർക്കാർ നൽകിയിരുന്നു ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കിയതിന്റെ ചെലവും ഫ്‌ളാറ്റ് നിർമാതാക്കളാണ് നൽകേണ്ടത്….

Read More

സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കൊവിഡ്, 19 മരണം; 6475 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5214 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂർ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂർ 273, പാലക്കാട് 186, കാസർഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 81…

Read More

സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് വർധിപ്പിച്ചു; ഇനി 1700 രൂപ

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു. ആർടിപിപിസിആർ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വർധിപ്പിച്ച് 1700 രൂപയാക്കി ഉയർത്തി. ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി. 2750 രൂപയാണ് ആർടിപിസിആർ പരിശോധനക്ക് ആദ്യമുണ്ടായിരുന്നത്. പിന്നീടിത് ഘട്ടം ഘട്ടമായി കുറച്ച് 1500 രൂപയിലെത്തിക്കുകയായിരുന്നു. ഈ തുകയിൽ പരിശോധന പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി സ്വാകര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് കോടതി നടപടി അതേസമയം ആന്റിജൻ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. എക്‌സ്‌പെർട്ട് നാറ്റ്…

Read More

രഹ്ന ഫാത്തിമക്ക് അഭിപ്രായം പറയുന്നതിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

സോഷ്യൽ മീഡിയ അടക്കം മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ചാണ് വിധി സ്‌റ്റേ ചെയ്തത് രഹ്നയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് രഹ്ന ചൂണ്ടിക്കാട്ടുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്നാണ് വിചാരണ കഴിയും വരെ…

Read More

ശബരിമല സത്യവാങ്മൂലം: പ്രചരിപ്പിക്കുന്ന നിലപാട് തന്റെയോ പാർട്ടിയുടെയോ അല്ലെന്ന് എം എ ബേബി

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന നിലപാട് പിൻവലിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സത്യാവാങ്മൂലം നൽകുമെന്ന നിലയിൽ താൻ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടല്ല. സുപ്രീം കോടതി വിധി വരുമ്പോൾ ഇടതുസർക്കാരാണ് അധികാരത്തിലെങ്കിൽ പ്രായോഗിക പ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. പാർട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. സാമൂഹിക സമവായമുണ്ടാക്കുമെന്നും ബേബി പറഞ്ഞു. നേരത്തെ ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് എം എ ബേബി…

Read More

സ്വർണവില വർധിച്ചു; പവന് ഇന്ന് 480 രൂപയുടെ വർധനവ്

തുടർച്ചയായ വിലക്കുറവിന് പിന്നാലെ സ്വർണവില വർധിച്ചു. പവന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,720 രൂപയിലെത്തി. ഗ്രാമിന് 4465 രൂപയായി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840.79 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,038 രൂപയായി. വെള്ളി വില കിലോ 70,229 രൂപയിലെത്തി.

Read More