സിപിഎം മര്യാദ കാണിച്ചില്ലെന്ന് മാണി സി കാപ്പൻ; ഇടതുമുന്നണി വിടും, പ്രഖ്യാപനം വെള്ളിയാഴ്ച
മാണി സി കാപ്പൻ ഇടതുമുന്നണി വിടുമെന്ന് ഏകദേശം ഉറപ്പായി. ഇതുസംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. അന്തിമ തീരുമാനം ദേശീയ നേതൃത്വം വ്യക്തമാക്കുമെന്ന് മാണി സി കാപ്പൻ പറഞ്ഞു. പാലായെ സംബന്ധിച്ച വിഷയം മാത്രമല്ല ഇത്. പാലാ സീറ്റിന് പകരം കുട്ടനാടിൽ മത്സരിച്ചോളാനാണ് ഇടതുമുന്നണി പറഞ്ഞത്. ഇത് വിശ്വാസ്യതയുടെ പ്രശ്‌നമാണ് സിപിഎം മുന്നണിമര്യാദ കാണിച്ചില്ല. തോറ്റ പാർട്ടിക്ക് സീറ്റ് കൊടുക്കുന്നത് എന്ത് ന്യായമാണ്. പാർട്ടി ദേശീയ നേതൃത്വം തനിക്ക് അനുകുലമായ തീരുമാനമെടുക്കുമെന്നാണ് വിശ്വാസം. ജയിച്ചതടക്കമുള്ള നാല് സീറ്റുകളും നൽകുന്നത് എങ്ങനെയാണ്…