Headlines

എൽ ഡി എഫ് ടിക്കറ്റിൽ മത്സരിക്കുമെന്ന വാർത്ത; മാതൃഭൂമിക്കെതിരെ പാർവതി

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നടി പാർവതി തിരുവോത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്ന് മാതൃഭൂമി ഇംഗ്ലീഷിനെ ടാഗ് ചെയ്ത് പാർവതി ട്വീറ്റ് ചെയ്തു അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായ വാർത്ത നൽകുന്നത് നാണക്കേടാണ്. ഒരു പാർട്ടിയും എന്നെ സമീപിച്ചതായി ഞാൻ പറഞ്ഞിട്ടില്ല. ഈ വാർത്തയിൽ തിരുത്തൽ ആവശ്യമാണ് എന്നായിരുന്നു പാർവതിയുടെ ട്വീറ്റ്‌

Read More

അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ 19കാരി മരിച്ചു,മാതാവും ബന്ധുവും ചികിത്സയില്‍

തിരുവനന്തപുരം: അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ 19കാരി മരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മല്‍ മന്‍സിലില്‍ അല്‍ഫിനയാണ്  മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് അല്‍ഫിന മരണപ്പെട്ടത്. കഴിഞ്ഞദിവസമാണ് അടുപ്പില്‍ തീ കത്തിക്കുന്നതിനിടെ അല്‍ഫിനയ്ക്ക് പൊള്ളലേറ്റത്. വിറക് വെച്ചശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതോടെ അല്‍ഫിനയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. തീ അതിവേഗം ശരീരത്തിലേയ്ക്ക് പടര്‍ന്ന് പിടിക്കുകയും ചെയ്തു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അല്‍ഫിനയുടെ മാതാവ് സനൂജ(39) ബന്ധു സീനത്ത്(37) എന്നിവര്‍ക്കും തീപൊള്ളലേല്‍ക്കുകയായിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍…

Read More

12 സീറ്റുകൾ വേണം, ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം ശരിയല്ല: പി ജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വേണമെന്ന് പി ജെ ജോസഫ് വിഭാഗം. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ഉന്നയിക്കും. ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം തെറ്റാണ്. കോട്ടയത്ത് പാലാ ഒഴികെ കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും സ്ഥാനാർഥികളെ നിർത്തും കേരളാ കോൺഗ്രസിന് കോട്ടയത്തുണ്ടായിരുന്ന മുൻതൂക്കം ലഭിക്കേണ്ടത് മുന്നണിയുടെ ആവശ്യമാണ്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം പരിഹരിച്ചാൽ യുഡിഎഫ് വിജയിക്കും. ഉമ്മൻ ചാണ്ടി നേതൃനിരയിലെത്തിയത് മുതൽക്കൂട്ടാണ്. കോൺഗ്രസ് പാർട്ടിയിലെ യോജിപ്പില്ലായ്മ പല സീറ്റുകളുടെയും പരാജയത്തിന് കാരണമാകും. തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടു…

Read More

140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് പ്രതിപക്ഷ നേതാവ് തന്നെയാണ്: രമേശ് ചെന്നിത്തല

കേരളത്തിലെ പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊന്നാനിയിലും തവനൂരിലും മത്സരിക്കുന്നോ എന്ന സിപിഎം നേതാക്കളുടെ വെല്ലുവിളിക്കെതിരെ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല കെ ടി ജലീലും മറ്റും ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ല. ജനം ഇതെല്ലാം വിലയിരുത്തും. ശബരിമല പ്രധാനപ്പെട്ട വിഷയമാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമായി ഉയർത്താനില്ല. പ്രതിപക്ഷമെന്ന നിലയിൽ വിഷയത്തിൽ ഇടപെടാൻ പാർലമെന്റിലും നിയമസഭയിലും ശ്രമിച്ചിട്ടുണ്ട് എൻ എസ് എസ് നടത്തിയ പ്രതികരണം തെറ്റിദ്ധാരണ കൊണ്ടാണ്. തെറ്റിദ്ധാരണ മാറ്റുന്നതിനായി എൻ എസ് എസ് നേതാക്കളെ കാണുമെന്നും…

Read More

മാണി സി കാപ്പനെതിരെ പരാതിയുമായി ശശീന്ദ്രൻ; എൻ സി പിയിൽ തർക്കം മുറുകുന്നു

മുന്നണി മാറ്റത്തെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്നു. മാണി സി കാപ്പൻ ഏകപക്ഷീയമായി മുന്നണി മാറ്റം പ്രഖ്യാപിച്ചെന്നും പാർട്ടിയിൽ കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ നേതൃത്വത്തിന് പരാതി അറിയിച്ചു. പാർട്ടിയിലെ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തിൽ താത്പര്യമില്ലെന്നും ശശീന്ദ്രൻ പറയുന്നു ദേശീയ നേതൃത്വത്തിന് പരാതി നൽകിയതായി ശശീന്ദ്രൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല. യുഡിഎഫിലേക്ക് പോകുമെന്ന പ്രചാരണത്തിലാണ് പരാതി അറിയിച്ചത്. പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി…

Read More

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,640 രൂപയായി. ഗ്രാമിന് 20 കുറഞ്ഞ് 4455 രൂപയിലെത്തി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1837 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,857 രൂപയിലെത്തി.

Read More

തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ സത്യവാങ്മൂലം നൽകിയെന്ന പരാതിയിൽ മാണി സി കാപ്പന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആദായനികുതി വിവരങ്ങൾ മറച്ചുവെച്ചെന്നാണ് ആരോപണം. മുംബൈയിൽ വ്യവസായി ആയ ദിനേശ് മേനോനാണ് ഹർജിക്കാരൻ നേരത്തെ പാലാ മജിസ്‌ട്രേറ്റ് കോടതി ഇതേ ആവശ്യം തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടി തട്ടിയെന്ന കേസിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കാപ്പനെതിരെ കേസെടുത്തിരുന്നു.

Read More

ആരാധനാലയങ്ങൾക്കുള്ള നിർമാണാനുമതി; സർക്കാർ തീരുമാനം സ്വാഗതാർഹം: കാന്തപുരം

കോഴിക്കോട്: ആരാധനാലയങ്ങൾ നിർമിക്കാനാനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നൽകിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ആരാധനാലയ നിർമാണാനുമതി വർഷങ്ങളായി ജില്ലാ ഭരണകൂടത്തിന് കീഴിലായിരുന്നതിനാൽ നിയമപരമായ നൂലാമാലകൾ കാരണം നിരവധി സ്ഥലങ്ങളിൽ നിർമാണം പ്രതിസന്ധിയിലായിരുന്നു. ഏത് വിശ്വസികളുടെയും ജീവിതവുമായി വളരെ ആഴത്തിൽ ബന്ധമുള്ളതാണ് ആരാധനാലയങ്ങൾ. സമൂഹം വികസിക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് ജനവാസം വരികയും ചെയ്യുന്നതോടെ ആനുപാതികമായി ആരാധനാലയങ്ങളും അനിവാര്യമാണ്. സങ്കീർണ്ണമായിരുന്ന നിയമങ്ങൾ…

Read More

നിരപരാധികളായ യുവാക്കളെ തെരുവിലിറക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു; നിയമനത്തിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി

പി എസ് സി വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതുവഴി ലിസ്റ്റിലുള്ള എൺപത് ശതമാനം പേർക്കും നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടാകും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക മാത്രമാണ് ഇക്കാര്യത്തിൽ സർക്കാരിന് ചെയ്യാനുള്ളത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ചീഫ് സെക്രട്ടറിയും ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതി ഇക്കാര്യങ്ങൾ…

Read More

വയനാട് മെഡിക്കൽ കോളജ് മാനന്തവാടിയിൽ; സർക്കാർ തീരുമാനമായി

വയനാട് മെഡിക്കൽ കോളജ് മാനന്തവാടിയിൽ നിർമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. ബോയ്‌സ് ടൗണിലെ സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കാനാണ് തീരുമാനം. നിർമാണം പൂർത്തിയാകുന്നതു വരെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി പ്രവർത്തിക്കും നേത്തെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോയ്‌സ് ടൗണിലെത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ കണ്ടെത്തിയ മടക്കിമലയിലെയും ചുണ്ടേലെയും ഭൂമി അനുയോജ്യമല്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിരുന്നു.

Read More