മാണി സി കാപ്പൻ പോയാൽ എൽ ഡി എഫിന് ഒന്നും സംഭവിക്കാനില്ലെന്ന് മന്ത്രി എം എം മണി
മാണി സി കാപ്പൻ മുന്നണി വിട്ടുപോയാലും എൽ ഡി എഫിന് ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എംഎം മണി. യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് മണിയുടെ പ്രതികരണം. ജനപിന്തുണയില്ലാത്ത നേതാവാണ് മാണി സി കാപ്പനെന്നും അദ്ദേഹം പറഞ്ഞു ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോകുകയാണ് ചെയ്തത്. സിപിഎം നേതാക്കൾ കഷ്ടപ്പെട്ടാണ് കാപ്പനെ പാലായിൽ ജയിപ്പിച്ചത്. കാപ്പൻ പോയതു കൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ റാങ്ക് ഹോൾഡർമാരുടെ സമരം രാഷ്ട്രീയ…