വയനാട് ജില്ല ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിൻ്റെ ഉദ്ഘാടനവും തലപ്പുഴ ബോയ്സ് ടൗണിൽ നിർമിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആൻൻ്റ് കെയർ സെൻററിൻറെ ശിലാസ്ഥാപനവും ഫെബ്രുവരി 14 ന് (ഞായറാഴ്ച) 3 മണിക്ക് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കെ .കെ ശൈലജ ടീച്ചർ നിർവഹിക്കും.
ജില്ലാ ആശുപത്രിയിൽ നവീകരിച്ച ഓ പി വിഭാഗത്തിൻറെയും ലക്ഷ്യ പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഗൈനക്കോളജി വിഭാഗത്തിൻറെയും ഐസിയു ആംബുലൻസിൻ്റെയും ഓക്സിജൻ ജനറേറ്റർ പ്ലാൻ്റിൻ്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തും.
ഉദ്ഘാടന ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും രാഷ്ട്രീയപാർട്ടി നേതാക്കളുടേയും വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളുടെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് ( വെള്ളിയാഴ്ച ) ഉച്ചയ്ക്ക് രണ്ടു മണിക്ക് മാനന്തവാടി എരുമത്തെരുവിലുള്ള മിൽക്ക് സൊസൈറ്റി ഹാളിൽ നടക്കും. യോഗത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരും രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല നേതാക്കന്മാരും വിവിധ വകുപ്പുകളിലെ ജില്ലാതല മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുക അഭ്യർത്ഥിച്ചു.