വയനാട് മെഡിക്കൽ കോളേജ്:ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം: വൈസ് മെൻസ് ക്ലബ്ബ്

മാനന്തവാടി:  വയനാട് ജില്ലാ മെഡിക്കൽ കോളേജ്, വയനാട് ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണമെന്ന് വൈസ് മെൻസ് ക്ലബ്ബ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഭതീക സൗകര്യങ്ങൾ ഏറെ ഉള്ള ജില്ലാ ആശുപത്രി ക്ക് മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ ആവശ്യമായ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ട്. കൂടാതെ ബോയ്സ് ടൗണിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള 65 ഏക്കർ സ്ഥലത്ത്‌ ഇതിന്റെ വികസനത്തിനായി  ഉപയോഗിക്കാം. ഇതിനു പുറമെ ആസ്പിരേഷൻ പദ്ധതിയിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയും. നല്ലൂർനാട്ടിലെ ക്യാൻസർ ആശുപത്രിയും ഇതിനോട് ഒന്നിപ്പിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും യോഗം നിർദേശിച്ചു. അരിവാൾ രോഗികൾക്കുള്ള ഗവേഷണ കേന്ദ്രവും ഇതിനോട് ചേർന്ന് പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും പ്രേമയത്തിലൂടെ ആവശ്യപ്പെട്ടു.  പ്രസിഡന്റ് കെ ജെ ജോസ്  അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പൌലോസ് പി ജെ സ്വാഗതവും ജോയ് ഉതുപ്പ് പദ്ധതിയുടെ ആവശ്യകത വിശതീകരിക്കുകയും  ടോമി  മാത്യു നന്ദി രേഖപ്പെടുത്തുകയും ചെയ്തു