സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച 35,640 രൂപയായിരുന്നു പവന്റെ വില
ആഗോള വിപണിയിലും സ്വർണവിലയിൽ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1820 ഡോളറായി കുറഞ്ഞു. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,474 രൂപയായി.