Headlines

മാണി സി കാപ്പൻ പോയത് എൽ ഡി എഫിനെ ബാധിക്കില്ലെന്ന് ജോസ് കെ മാണി

മാണി സി കാപ്പൻ പോയത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് ജോസ് കെ മാണി. പാലായിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ നടന്നിട്ടില്ല. മാണി സി കാപ്പന്റെ നിലപാട് മാറ്റത്തിൽ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു ഇനി മുതൽ യുഡിഎഫിന്റെ ഭാഗമാണെന്ന് ഇന്ന് രാവിലെയാണ് മാണി സി കാപ്പൻ പ്രഖ്യാപിച്ചത്. യുഡിഎഫിലേക്ക് മാറുമ്പോൾ അർഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു.

Read More

തെരഞ്ഞെടുപ്പ് തീയതി അടുത്താഴ്ച പ്രഖ്യാപിച്ചേക്കും; കൊവിഡിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പോലീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നു. തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടത്തണമെന്ന് ഇടത് പാർട്ടികൾ യോഗത്തിൽ ആവശ്യപ്പെട്ടു അതേസമയം തെരഞ്ഞെടുപ്പ് മേയ് മാസത്തിൽ മതിയെന്നായിരുന്നു ബിജെപിയുടെ അഭിപ്രായം. കലാശക്കൊട്ട് വേണമെന്ന് മിക്ക രാഷ്ട്രീയപാർട്ടികളും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഏപ്രിൽ 8നും 12നും ഇടയിൽ നടത്തണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. മുസ്ലിം ലീഗും ഇതേ ആവശ്യമുന്നയിച്ചു കൊവിഡിന്റെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശോഭാ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടുമോയെന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ പാർട്ടിയുടെ അധ്യക്ഷനും ചുമതലപ്പെട്ട മറ്റുള്ളവരും ഉണ്ടല്ലോ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം ഏറെക്കാലമായി ബിജെപി വേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന ശോഭ അടുത്തിടെ ജെപി നഡ്ഡ കേരളത്തിലെത്തിയപ്പോഴാണ് വീണ്ടും സജീവമായത്. പാർട്ടിയിൽ തന്നെ അവഗണിക്കുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്റെ പരാതി

Read More

ശശീന്ദ്രൻ പാർട്ടിക്ക് പേരുദോഷമുണ്ടാക്കിയെന്ന് മാണി സി കാപ്പൻ; കൂടുതൽ കാര്യങ്ങൾ നാളെ പറയും

യുഡിഎഫിലേക്ക് മാറുമ്പോൾ അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പൻ. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എൻസിപി പ്രതീക്ഷിക്കുന്നത്. എല്ലാ കാര്യങ്ങളും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഐശ്വര്യ കേരള യാത്രയെ സ്വീകരിക്കുമെന്ന് ശരദ് പവാറിനോടും പ്രഫുൽ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു. ആർക്കും വേണ്ടാതെ കിടന്ന മണ്ഡലമായിരുന്നു പാലാ. അവിടെയാണ് മത്സരിച്ച് ജയിച്ചത്. ഇടതുമുന്നണി പ്രവർത്തകരും ആത്മാർഥമായി പ്രവർത്തിച്ചു. പാലായിലെ എൽ ഡി എഫ് പ്രവർത്തകർ ഇപ്പോഴും ഒപ്പമുണ്ട്കൂ ടുതൽ കാര്യങ്ങൾ നാളത്തെ പ്രസംഗത്തിൽ പറയും. എ…

Read More

മാണി സി കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ല; കാപ്പനെ തള്ളി പീതാംബരൻ മാസ്റ്റർ

മാണി സി കാപ്പന്റെ നീക്കത്തിന് ശരദ് പവാറിന്റെ പിന്തുണയില്ലെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ. നേതാക്കളുടെ പിന്നാലെ പോകുന്നയാളല്ല പവാർ. കാപ്പന്റെ നാളത്തെ നീക്കമറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പീതാംബരൻ മാസ്റ്റർ പറഞ്ഞു യുഡിഎഫ് ഘടകക്ഷിയാകുമെന്ന് ഇന്ന് രാവിലെ കാപ്പൻ അറിയിച്ചിരുന്നു. അതേസമയം എൻസിപി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമല്ലെങ്കിലും എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്നും കാപ്പൻ പറഞ്ഞിരുന്നു പാലായിലെ ജനങ്ങൾ തനിക്കൊപ്പം…

Read More

ലൈഫ് മിഷൻ: 20 വരെ അപേക്ഷിക്കാം

ലൈഫ് മിഷനിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.

Read More

സംസ്ഥാനത്ത് ഒന്നാംവര്‍ഷ ബിരുദ റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. ഈ മാസം 27 വരെ ക്ലാസുകള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ കോളജിലെത്തണം. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക്. രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ 16 വരെ നടക്കും. മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് മൂന്നാം വര്‍ഷ ക്ലാസുകള്‍. പിജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലര്‍ ക്ലാസുകള്‍ നടത്തും. ബിരുദ വിഭാഗത്തില്‍ റെഗുലര്‍ ക്ലാസുകള്‍ ഇല്ലാത്ത ബാച്ചിലേക്ക്…

Read More

മാണി സി കാപ്പന്റേത് ജനങ്ങളോടുള്ള വഞ്ചന; യുഡിഎഫുമായി നേരത്തെ കരാർ ഉണ്ടാക്കിയെന്നും മന്ത്രി ശശീന്ദ്രൻ

മാണി സി കാപ്പനെ എംഎൽഎയാക്കാൻ അഹോരാത്രം പാടുപെട്ട എൽഡിഎഫിന്റെ ആയിരക്കണക്കിന് പ്രവർത്തകരോട് കാണിക്കുന്ന അനീതിയാണ് യുഡിഎഫിൽ ചേരുന്നതായുള്ള പ്രഖ്യാപനമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മാണി സി കാപ്പന്റെ നിലപാട് പാർട്ടിയിലുള്ളവരെ അത്ഭുതപ്പെടുത്തുന്നതാണെന്നും ശശീന്ദ്രൻ പറഞ്ഞു പാർട്ടി നേതൃത്വം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് അവകാശപ്പെടുകയും ആ ചർച്ചക്ക് കാത്തിരിക്കാതെ സ്വയം തീരുമാനമെടുക്കാനുണ്ടായ അടിയന്തരാവസ്ഥ എന്താണെന്നും മാണി സി കാപ്പൻ തന്നെ പൊതുസമൂഹത്തോട് വിശദീകരിക്കണം. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും താൻ യുഡിഎഫിലേക്ക് പോകുമെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനത്തിൽ…

Read More

താനും തനിക്കൊപ്പമുള്ളവരും ഇനി യുഡിഎഫിലെന്ന് മാണി സി കാപ്പൻ; പാലായിൽ മത്സരിക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലായിൽ യുഡിഎഫ് സ്ഥാനാർഥിയാകും. എൽ ഡി എഫ് ബന്ധം വിട്ടതായി മാണി സി കാപ്പൻ അറിയിച്ചു. ഘടകകക്ഷിയായി യുഡിഎഫിന്റെ ഭാഗമാകും. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എൽഡിഎഫിൽ ഇല്ല. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യ കേരളയാത്രയിൽ ഉറപ്പായും പങ്കെടുക്കും ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പത് പേരും തനിക്കൊപ്പം യുഡിഎഫിലേക്ക് വരും. നാളെ ഐശ്വര്യ കേരളയാത്രാ വേദിയിൽ ഇവരെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 ജില്ലാ കമ്മിറ്റികളുടെ…

Read More

കെ ഫോൺ ആദ്യ ഘട്ട ഉദ്ഘാടനം അടുത്താഴ്ച; സേവനം ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിന്റെ ആദ്യഘട്ട ഉദ്ഘാടനം അടുത്താഴ്ച. ഏഴ് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടം ഇന്റർനെറ്റ് സേവനം നൽകുന്നത്. നേരിട്ട് വീടുകളിൽ ഇന്റർനെറ്റ് സേവനം നൽകില്ല തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ആയിരം സർക്കാർ ഓഫീസുകൾക്കാകും ആദ്യഘട്ടത്തിൽ സേവനം ലഭിക്കുക. വരുന്ന ജൂലൈയോടെ പ്രവർത്തനം സംസ്ഥാനവ്യാപകം. ഓഫീസുകൾക്കും സ്‌കൂളുകൾക്കും കെ ഫോൺ നേരിട്ട് ഇന്റർനെറ്റ് സേവനം നൽകുമെങ്കിലും വീടുകൾക്ക് നൽകില്ല. കേബിൾ ഓപറേറ്റർമാർ അടക്കമുള്ള പ്രാദേശിക…

Read More