Headlines

മാറ്റമില്ലാതെ വിലവർധന: പെട്രോൾ, ഡീസൽ വില ഇന്നും വർധിച്ചു

സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വർധിച്ചത്. ഫെബ്രുവരിയിൽ മാത്രം എട്ടാം തവണയാണ് ഇന്ധനവില ഉയരുന്നത്തി രുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90.61 രൂപയായി. ഡീസലിന് 85 രൂപയായും വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 88.93 രൂപയായി. ഡീസലിന് 83.48 രൂപയായി.

Read More

വട്ടിയൂർക്കാവിൽ ഡോ വേണു രാജാമണി യുഡിഎഫ് സ്ഥാനാർത്ഥി ആവാൻ സാദ്ധ്യത

തിരുവനന്തപുരം: നെതർലൻറ്റിലെ മുൻ ഇൻഡ്യൻ അംബാസഡര്‍ ഡോ. വേണു രാജാമണിയെ വട്ടിയൂര്‍ക്കാവിൽ മൽസരിപ്പിക്കുന്നതിനായി കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നു. കോൺഗ്രസ് നേതൃത്വം ഈ വീവരം ഡോ. വേണു രാജാമണിയെ അറിയിച്ചതായാണ് വിവരം. ഇതിനെ തുടർന്ന് വട്ടിയൂര്‍ക്കാവിലെ പാര്‍ട്ടിനേതാക്കളുമായും പൗരപ്രമുഖരുമായി അദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടു തുടങ്ങിയതായും അറിയാന്‍ കഴിഞ്ഞു. നിയോജകമണ്ഡലത്തിൽ താമ സമാക്കാനായി കുറവൻകോണത്ത് അദ്ദേഹം വീട് എടുക്കുകയും ചെയ്തു. ഒരാഴ്ചക്കകം എറണാകുളത്ത് നിന്നും കുറവൻകോണത്തേക്ക് താമസം മാറുന്നുണ്ട്.

Read More

വെഞ്ഞാറമൂടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പരമേശ്വരം ഇടവംപറമ്പ് കൃഷ്ണാംബുജത്തില്‍ പരേതരായ മണിമോഹന്റെയും മിനിമോളുടെയും മകള്‍ കൃഷ്ണപ്രിയ (15) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ നിന്നു പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ കതക് പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. വൈഷ്ണവിയാണ് മരിച്ച കൃഷ്ണപ്രിയയുടെ സഹോദരി.  

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. ചെന്നൈയില്‍ നിന്ന് 2.30 ഓടെ പ്രത്യേക വിമാനത്തില്‍ കൊച്ചി ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാജഗിരി സ്‌കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഹെലിപ്പാഡില്‍ ഇറങ്ങും. പിന്നീട് പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയിലെത്തുക. റിഫൈനറീസ് ക്യാംപസ് വേദിയില്‍ വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയില്‍…

Read More

ചുരം നവീകരണ പ്രവൃത്തി KSRTC ചെയിൻ സർവീസ് ആരംഭിക്കുന്നു

താമരശ്ശേരി ചുരം ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ നവീകരണ പ്രവർത്തികൾക്കായി അടച്ചിടുന്നതിനാൽ തിങ്കളാഴ്ച മുതൽ സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടി വരെ KSRTC ചെയിൻ സർവീസുകൾ ആരംഭിയ്ക്കുന്നു. സുൽത്താൻ ബത്തേരി- -കൽപ്പറ്റ – ലക്കിടി ചെയിൻ സർവീസ് വഴി : ബീനാച്ചി, കൊളഗപ്പാറ, കൃഷ്ണഗിരി, മീനങ്ങാടി, കാക്കവയൽ, മുട്ടിൽ, കൈനാട്ടി, കൽപ്പറ്റ സിവിൽ, ചുണ്ടേൽ, വൈത്തിരി, പഴയ വൈത്തിരി, പൂക്കോട് സമയക്രമം : സുൽത്താൻ ബത്തേരിയിൽ നിന്നും ലക്കിടിയിലേക്കു രാവിലെ 05.00 മണി മുതൽ…

Read More

5835 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; സംസ്ഥാനത്ത് ഇനി 63,581 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5835 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 406, കൊല്ലം 700, പത്തനംതിട്ട 532, ആലപ്പുഴ 392, കോട്ടയം 306, ഇടുക്കി 219, എറണാകുളം 800, തൃശൂർ 477, പാലക്കാട് 185, മലപ്പുറം 519, കോഴിക്കോട് 582, വയനാട് 237, കണ്ണൂർ 439, കാസർഗോഡ് 41 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,581 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,31,706 പേർ ഇതുവരെ കോവിഡിൽ…

Read More

കുപ്രചാരണങ്ങൾ കൊണ്ട് എൽ ഡി എഫിനെ തകർക്കാനാകില്ലെന്ന് മുഖ്യമന്ത്രി; വികസന മുന്നേറ്റ യാത്രക്ക് തുടക്കം

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന എൽ ഡി എഫിന്റെ വികസന മുന്നേറ്റ യാത്രക്ക് തുടക്കം. കാസർകോട് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് മുഖ്യമന്ത്രി യാത്ര ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു. എല്ലാ അഗ്നിപരീക്ഷകളെയും സർക്കാരും ഇടതുജനാധിപത്യ മുന്നണിയും അതിജീവിച്ചു. 2016 യുഡിഎഫ് സർക്കാരിന്റെ അവസാന…

Read More

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82…

Read More

ചെന്നിത്തലയുടെ വിശദീകരണം തൃപ്തികരം; ശബരിമല വിഷയത്തിൽ യുഡിഎഫ് നിലപാടിൽ സന്തോഷമെന്ന് എൻ എസ് എസ്

ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടിൽ സംതൃപ്തി അറിയിച്ച് എൻ എസ് എസ്. കരട് ബിൽ കൊണ്ടുവരാൻ പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തല മറുപടി തൃപ്തികരമാണ്. എൻ എസ് എസ് നിലപാടുകളെ ചിലർ ദുർവ്യാഖ്യാനിച്ച് രാഷ്ട്രീയമായി അനുകൂലമാക്കാൻ ശ്രമിച്ചതായും ജി സുകുമാരൻ നായർ പത്രക്കുറിപ്പിലൂടെ പറഞ്ഞു ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളെയും വിമർശിച്ച് സുകുമാരൻ നായർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചെന്നിത്തല ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തു. ഇതിലാണ് തൃപ്തി അറിയിച്ച് എൻ…

Read More

മഹാമാരിക്കാലത്തെ പഴയന്നൂരിന്റെ സംഗീത സപര്യക്ക് പ്രോജ്വല പരിസമാപ്തി

തൃശ്ശൂര്‍ ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശമായ പഴയന്നൂരിലെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘സ്റ്റാർസ് ഓഫ് പഴയന്നൂര്‍’ കുറഞ്ഞ കാലം കൊണ്ടു തന്നെ വ്യത്യസ്തമായ കലാവിരുന്നുകൾ കൊണ്ട് സമൂഹ മനസ്സില്‍ കുടിയേറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ചരിത്രത്തില്‍ ആദ്യമായി വൻ പ്രേക്ഷക ശ്രദ്ധ നേടി കൊച്ചുകുട്ടികൾ മുതൽ കുടുംബിനികൾ വരെ ആവേശപൂർവ്വം നെഞ്ചിലേറ്റിയ ‘നര്‍ത്തകി’ എന്ന ഓൺലൈൻ നൃത്തമത്സരവും, ആഘോഷങ്ങൾക്ക് പരിമിതികളേർപ്പെടുത്തിയ ഓണക്കാലത്തെ അത്തപ്പൂക്കള മത്സരവും, അവസാനം ഫെബ്രുവരി ഏഴിന് പഴയന്നൂരിലെ ഹാളിൽ വെച്ച് നടന്ന സ്റ്റാര്‍ സിംഗർ ഫൈനൽ മത്സരവുമടക്കം…

Read More