കോഴിക്കോട് വടകരയിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂരിലെ ഉഷ ആശാരിക്കണ്ടിയാണ് ( 51) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മുറ്റമടിക്കുമ്പോൾ വൈദ്യുതി ലൈനിനോടൊപ്പം പൊട്ടിവീണ മരകൊമ്പിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉഷയെ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഉഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
The Best Online Portal in Malayalam