Headlines

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82…

Read More

പ്രധാനമന്ത്രി കൊച്ചിയിൽ; ബിപിസിഎൽ പ്ലാന്റ് അടക്കം 6100 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. നാവികസേനാ ആസ്ഥാനത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ സ്വീകരിച്ചു. വൈസ് അഡ്മിറൽ എ കെ ചൗള, കൊച്ചി മേയർ എം അനിൽകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു ബിപിസിഎൽ പ്ലാന്റ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം…

Read More

കാപ്പനിൽ പാലാക്കാർക്ക് വിശ്വാസമുണ്ട്; ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും രമേശ് ചെന്നിത്തല

ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായിൽ ഐശ്വര്യ കേരളയാത്രക്ക് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഇടത് ബന്ധം ഉപേക്ഷിച്ച് വന്ന പാലാ എംഎൽഎ മാണി സി കാപ്പനെയും യോഗത്തിൽ സ്വീകരിച്ചിരുന്നു മാണി സി കാപ്പനൊപ്പം ധാരാളം അണികലും നേതാക്കളും യുഡിഎഫിലേക്ക് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാലായിലെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഉപതെരഞ്ഞെടുപ്പിൽ അത് തെളിയിച്ച കാര്യമാണ്. പി എസ് സി സമരത്തെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കും….

Read More

പാലായിൽ 462 കോടിയുടെ വികസനം നടപ്പാക്കാൻ കഴിഞ്ഞു; മുഖ്യമന്ത്രിക്ക് നന്ദിയെന്ന് മാണി സി കാപ്പൻ

യുഡിഎഫിൽ ചേർന്നതിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ കേരളാ യാത്രാ വേദിയിലെത്തിയ മാണി സി കാപ്പൻ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ 16 മാസം കൊണ്ട് 462 കോടിയുടെ വികസനം പാലായിൽ നടപ്പാക്കാൻ കഴിഞ്ഞു. സഖാവ് പിണറായി വിജയനാണ് ഇതിന് സഹായിച്ചതെന്ന് പറഞ്ഞു കൊണ്ടായിരുന്നു മാണി സി കാപ്പന്റെ പ്രസംഗം 25 കൊല്ലം എന്റെ ചോരയും നീരും ഇടതുപക്ഷത്തിനായി ചെലവഴിച്ചു. അത് തിരിച്ചു തരണമെന്നല്ല. പാലാ കൊടുക്കാമെന്ന് പറഞ്ഞാണ് ജോസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാൻ ആണെങ്കിൽ പോപ്…

Read More

പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട് കുനിശ്ശേരിയിൽ സഹോദരങ്ങളായ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ്(12), റിൻഷാദ്(7), റിഫാസ്(3) എന്നിവരാണ് മരിച്ചത്. കളിച്ചു കഴിഞ്ഞതിന് ശേഷം സമീപത്തെ കുളത്തിൽ കൈകലാകുകൾ കഴുകാനിറങ്ങിയപ്പോഴാണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴ്ന്ന കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

മലപ്പുറത്ത് അഞ്ച് വയസ്സുള്ള കുട്ടി പീഡനത്തിന് ഇരയായി; നാൽപതുകാരൻ അറസ്റ്റിൽ

മലപ്പുറത്ത് പിഞ്ചകുട്ടിയോട് കണ്ണില്ലാത്ത ക്രൂരത. അഞ്ച് വയസ്സുള്ള പെൺകുട്ടി പീഡനത്തിന് ഇരയായി. മലപ്പുറം എടവണ്ണയിലാണ് സംഭവം. അയൽവാസിയായ നാൽപതുകാരനാണ് കുട്ടിയെ പീഡിപ്പിച്ചത് അയൽവീട്ടിൽ കളിക്കാൻ പോയപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തിയ കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു

Read More

കാപ്പൻ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കട്ടെയെന്ന് മുല്ലപ്പള്ളി; മുന്നണി പ്രവേശനത്തിൽ പ്രതിസന്ധി

എൽഡിഎഫ് ബന്ധം വിട്ട് യുഡിഎഫിലേക്ക് എത്തിയ മാണി സി കാപ്പനെ പ്രതിരോധത്തിലാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ വാക്കുകൾ. പുതിയ പാർട്ടി രൂപീകരിച്ച് കാപ്പൻ ഘടകകക്ഷിയാകുന്നതിലാണ് മുല്ലപ്പള്ളി എതിർപ്പുന്നയിക്കുന്നത്. കാപ്പൻ കോൺഗ്രസിനൊപ്പം ചേർന്ന് പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് മുല്ലപ്പള്ളി ഇന്നും ആവർത്തിച്ചു അദ്ദേഹം കോൺഗ്രസുകാരനായി പാർട്ടിയിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. ഘടകകക്ഷിയായി എങ്ങനെയാണ് വരുന്നതെന്ന് പൂർണരൂപം ലഭിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ കാപ്പനെ…

Read More

കറുത്ത മാസ്‌കിന് വിലക്കെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി; മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്ന വാർത്തയും ശരിയല്ല

താൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്നതും ശരിയല്ല. വിദ്യാർഥിയോട് ക്ഷുഭിതനായി എന്ന് പ്രചരിക്കുന്നതും ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ചില കുട്ടികൾ കറുത്ത മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളുമായുള്ള ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങൾ ഉയരുന്നുണ്ട്. കറുത്ത മാസ്‌ക് പാടില്ലെന്ന പ്രചാരണവും ഇതിന്റെ ഭാഗമാണ്. അങ്ങനെയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫ് ഘടകകക്ഷിയാകാൻ മാണി സി കാപ്പൻ; എംഎൽഎ സ്ഥാനം രാജിവെക്കില്ല

എം എൽ എ സ്ഥാനം രാജിവെക്കില്ലെന്ന് യുഡിഎഫിലേക്ക് പോകുന്ന മാണി സി കാപ്പൻ. തന്റെ ഒപ്പമുള്ളവർ സർക്കാരിൽ നിന്ന് ലഭിച്ച ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും പാർട്ടി സ്ഥാനങ്ങളും രാജിവെക്കുമെന്നും കാപ്പൻ അറിയിച്ചു. എൻസിപി ദേശീയനേതൃത്വം എൽ ഡി എഫിനൊപ്പമാണ്. എന്നാലും എംഎൽഎ സ്ഥാനം രാജിവെക്കില്ല. അത്തരം കീഴ് വഴക്കം കേരളാ കോൺഗ്രസും കാണിച്ചിട്ടില്ല. പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ ഘടകകക്ഷിയാകാനാണ് കാപ്പന്റെ നീക്കം. നാളെ യോഗം ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും. സംസ്ഥാന ഭാരവാഹികളിൽ 11 പേർ…

Read More

പ്രധാനമന്ത്രി മോദി ഇന്ന് കൊച്ചിയിൽ; 6100 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടക്കുന്ന 6100 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചെന്നൈയിൽ നിന്ന് രണ്ടരയോടെ കൊച്ചി ദക്ഷിണ മേഖല നാവിക ആസ്ഥാനത്താണ് പ്രധാനമന്ത്രി എത്തുക. ഇവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം രാജഗിരി സ്‌കൂൾ ഗ്രൗണ്ടിലെത്തും. പിന്നീട് റോഡ് മാർഗം കൊച്ചിൻ റിഫൈനറിയിലെത്തും വൈകുന്നേരം മൂന്നരക്കാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. നാല് കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരം 5.55ന് പ്രധാനമന്ത്രി…

Read More