കെ എം ബഷീറിന്റെ മരണം; പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി. കോടതിയില്‍ ഹാജരാകാത്ത സൈബര്‍ സെല്‍ ഡിവൈഎസ്പിക്ക് ആണ് കോടതിയുടെ വിമര്‍ശനം. ഹൈടെക് സെല്‍ ഡിവൈഎസ്പി ഈ മാസം 24ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. അപകട ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ ആവശ്യമായ ഉപകരണം സഹിതം ഹാജരാകാനാണ് ഉത്തരവ്. ഈ മാസം രണ്ടിന് ഇതേ…