Headlines

രമേഷ് പിഷാരടിയും ഇടവേള ബാബുവും കോൺഗ്രസിലേക്ക്

നടനും സംവിധായകനുമായ രമേഷ് പിഷാരടിയും നടനും താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്ന വാര്‍ത്തകള്‍ വരവേയാണ് രമേഷ് പിഷാരടിയുടേയും ഇടവേള ബാബുവിന്റേയും കോണ്‍ഗ്രസ് പ്രവേശനം. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ സ്വീകരണ കേന്ദ്രത്തില്‍ രമേഷ് പിഷാരടിയും ഇടവേള ബാബുവും കോണ്‍ഗ്രസ് പ്രവേശനം നേടിയേക്കും. നേരത്തെ മേജര്‍ രവിയും എശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു. താന്‍ നേരത്തേ കോണ്‍ഗ്രസുകാരന്‍ ആയിരുന്നെന്ന് ഇടവേള…

Read More

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ്, 18 മരണം; 5439 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 18 മരണം കൂടി സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4478 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ നിലവിൽ 60,671 പേരാണ് ചികിത്സയിൽ കഴിയുന്നത്. 5439 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 340 പേർ ഉറവിടം അറിയാത്തവരാണ്. 29 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 74,352…

Read More

മാണി സി കാപ്പനുമായി രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് എം എം ഹസൻ

ഇടതുമുന്നണി വിട്ട് വന്ന മാണി സി കാപ്പനുമായി ഇതുവരെ രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കാപ്പൻ മൂന്ന് സീറ്റ് ആവശ്യപ്പെട്ടുവെന്നത് മാധ്യമവാർത്തകൾ മാത്രമാണ്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ശേഷം കാപ്പനുമായി സീറ്റ സംബന്ധിച്ച ചർച്ച നടത്തും. മാണി സി കാപ്പൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിലും നല്ലത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്നതാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ദേശിച്ചതെന്നും ഹസൻ പറഞ്ഞു

Read More

ഡോളർ കടത്ത് കേസ്: യൂനിടാക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ

ഡോളർ കടത്ത് കേസിൽ ലൈഫ് മിഷനുമായി ബന്ധമുള്ള യൂനിടാക് എം ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അറസ്റ്റ്. കേസിൽ അഞ്ചാം പ്രതിയാണ് സന്തോഷ്. മറ്റ് നാല് പ്രതികളിൽ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ലൈഫ് മിഷനിൽ സന്തോഷ് ഈപ്പൻ മറ്റ് പ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് സ്വപ്‌ന സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റ്…

Read More

സ്വർണക്കടത്ത് കേസ് പ്രതികളുടെ രഹസ്യമൊഴി ഇഡിക്ക് നൽകരുതെന്ന് കസ്റ്റംസ്; കേന്ദ്ര ഏജൻസികൾ തമ്മിലടിക്കുന്നു

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ തമ്മിലടിക്കുന്നു. പ്രതികളുടെ രഹസ്യമൊഴികൾ ഇ ഡിക്ക് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികൾ കൈമാറരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ ഡി നേരത്തെ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കരുതെന്ന് കസ്റ്റംസ് പറയുന്നു. രഹസ്യമൊഴികൾ ഇ ഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് വാദം. കുറ്റപത്രം നൽകുന്നതിന് മുമ്പ് മൊഴി കൈമാറരുതെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‌ന സുരേഷ്, സരിത് എന്നിവർ…

Read More

കേരളത്തിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാംഗ്ലൂരിൽ നിർബന്ധമാക്കി

കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും അധികൃതർ തീരുമാനിച്ചു നഗരത്തിലെ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കും. അഞ്ച് അതിർത്തി ജില്ലകളിൽ കേരളത്തിൽ നിന്നുള്ളവർക്ക് നേരത്തെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങിയിരുന്നു കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനം, ട്രെയിൻ മാർഗം വരുന്നവർ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധനാ ഫലം ഹാജരാക്കണം.

Read More

ഗണേഷിനോട് ഇടഞ്ഞ് ഒരു വിഭാഗം; കേരളാ കോൺഗ്രസ് ബിയും പിളർപ്പിലേക്ക്

കേരളാ കോൺഗ്രസ് ബിയും പിളർപ്പിലേക്ക്. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർട്ടി വിടുമെന്നാണ് സൂചന. ഗണേഷ് കുമാറിനോട് ഇടഞ്ഞാണ് ഒരു വിഭാഗം പാർട്ടി വിടുന്നത് ഏഴ് ജില്ലാ കമ്മിറ്റികൾ തങ്ങൾക്കൊപ്പമുണ്ടെന്ന് വിമതർ അവകാശപ്പെടുന്നു. ഗണേഷ് കുമാർ വ്യക്തിതാത്പര്യങ്ങൾ അനുസരിച്ച് ചിലർക്ക് മാത്രം പരിഗണന നൽകുന്നു. ബാലകൃഷ്ണ പിള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സംഘടനാ രംഗത്ത് സജീവമല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു അതേസമയം പാർട്ടിയിൽ സജീവമല്ലാത്തവരാണ് വിമത സ്വരം ഉയർത്തുന്നതെന്ന് ഗണേഷ്‌കുമാർ പ്രതികരിച്ചു. യാതൊരു…

Read More

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടും; പിൻവാതിൽ നിയമനങ്ങൾ പരിശോധിക്കും: ചെന്നിത്തല

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരളയാത്രക്ക് ആലപ്പുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേരള ബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായ കാര്യമാണ്. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടും സഹകരണപ്രസ്ഥാനത്തിന്റെ തകർച്ചക്ക് കേരള ബാങ്ക് വഴിവെക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പൂർണമായും ഇത് പരാജയപ്പെടുത്തും. താത്കാലിക നിയമനങ്ങൾ, കൺസൾട്ടൻസ് നിയമനങ്ങൾ അടക്കമുള്ളവ നിർത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കും. സർക്കാർ ദുർവാശി…

Read More

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷാതടവുകാരൻ രക്ഷപ്പെട്ടു

തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും ശിക്ഷാതടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് രക്ഷപ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിനാണ് ഇയാൾ കടന്നുകളഞ്ഞത് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിവരം അധികൃതർ അറിഞ്ഞത്. സ്ത്രീയെ അപമാനിച്ച കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

കോഴിക്കോട് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കോഴിക്കോട് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിലാണ് സംഭവം. ഷഹീറെന്ന യുവാവാണ് ഭാര്യ മുഹ്‌സിലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്†. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Read More