Headlines

റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേർക്കും ജോലി ലഭിക്കണമെന്നാണ് ആവശ്യമെന്ന് ഉദ്യോഗാർഥികൾ

റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേർക്ക് ജോലി കിട്ടണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ. ഡിവൈഎഫ്‌ഐയുമായി നടത്തിയ ചർച്ചയിൽ തീരുമാനമങ്ങളൊന്നുമായില്ല. 20 ശതമാനം പേർക്കെങ്കിലും ജോലി ലഭിച്ചാൽ സമരത്തിൽ നിന്ന് പിൻമാറും എല്ലാ പാർട്ടികളുടെയും പിന്തുണ സമരത്തിനുണ്ട്. മന്ത്രിമാരുമായുള്ള ചർച്ചയുടെ കാര്യത്തിൽ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. സമരം ഒത്തു തീർക്കാനുള്ള ഡിവൈഎഫ്‌ഐയുടെ ശ്രമത്തെ വിമർശിച്ച് അതിനിടെ യൂത്ത് കോൺഗ്രസ് രംഗത്തുവന്നു. ഡിവൈഎഫ്‌ഐ ബ്രോക്കർ പണി നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്…

Read More

ഉദ്യോഗാർഥികളുമായി ചർച്ച നടത്തണം, മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയെന്ന് ചെന്നിത്തല

പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയാണെന്ന് ചെന്നിത്തല ആരോപിച്ചു ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ച നടത്തണം. പിൻവാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ല. സംസ്ഥാനത്ത് ബിജെപി-സിപിഎം ബന്ധം രൂപപ്പെട്ടു. യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു ബിജെപി സിപിഎം അന്തർധാര ശക്തിപ്പെടുകയാണ്. ഇരുവരുടെയും നീക്കങ്ങളൊന്നും കേരളത്തിൽ നടപ്പാകില്ല. ജനങ്ങൾക്ക് യുഡിഎഫിലുള്ള വിശ്വാസം വർധിച്ചു വരികയാണെന്നും ചെന്നിത്തല പറഞ്ഞു.

Read More

സ്വർണവിലയിൽ ഇന്നും കുറവ്; പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 34,720 രൂപയിലെത്തി. ഗ്രാമിന് 4340 രൂപയാണ് വില 35,000 രൂപയിലാണ് കഴിഞ്ഞ ദിവസം സ്വർണവ്യാപാരം നടന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ഏറ്റവും ഉയർന്ന വിലയായ 42,000 എത്തിയശേഷം സ്വർണവിലയിൽ 7280 രൂപയുടെ ഇടിവാണ് സംഭവിച്ചത് ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1782 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,407 രൂപയായി.

Read More

ആലപ്പുഴ കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

ആലപ്പുഴ കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. ദേശീയപാതക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 30 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. ജ്വല്ലറിയുടെ ഷട്ടർ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കഴിഞ്ഞ മാസം ജ്വല്ലറിക്ക് സമീപത്തെ ബാങ്കിലും ഇതേ രീതിയിൽ മോഷണം നടന്നിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

ഇന്ധനവില ഇന്നും ഉയർന്നു; പത്ത് മാസത്തിനിടെ പെട്രോളിന് 18.43 രൂപ വർധിച്ചു

രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയായി. ഡീസലിന് 86.29 രൂപയായി കൊച്ചിയിൽ പെട്രോൾ വില 90.02 രൂപയായി. ഡീസലിന് 84.64 രൂപയായി. കഴിഞ്ഞ പത്ത് മാസത്തിനിടെ പെട്രോളിന് 18.43 രൂപയാണ് വർധിച്ചത്. ഡീസലിന് 18.74 രൂപയും വർധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത

Read More

താത്കാലികക്കാരെ കൈ ഒഴിയില്ല; വീണ്ടും അധികാരത്തിൽ വന്നാൽ നിശ്ചയമായും സ്ഥിരപ്പെടുത്തും: മുഖ്യമന്ത്രി

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെച്ചത് തത്കാലത്തേക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹതയുള്ളവരെ കൈവിടില്ല. എൽ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാൽ സ്ഥിരപ്പെടുത്തലുണ്ടാകും താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല. പി എസ് സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തൽ നടന്നത്. പി എസ് സി ലിസ്റ്റിലുള്ള ആർക്കും അവിടെ നിയമനം നടത്താൻ സാധിക്കില്ല. വർഷങ്ങളായി താത്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വെച്ച് സ്ഥിരപ്പെടുത്തിയത്. പൂർണമായും പത്ത് വർഷം പൂർത്തിയാക്കിവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്. ബോധപൂർവം സർക്കാരിന്റെ നടപടികളെ കരിവാരി തേക്കാൻ ഒരു…

Read More

ശോഭാ സുരേന്ദ്രൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്നത് ഒറ്റയാൾ സമരം; വെട്ടിലായത് ബിജെപി നേതൃത്വം

പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നടത്തുന്നത് ഒറ്റയാൾ സമരമാണ്. 48 മണിക്കൂർ ഉപവാസ സമരത്തിൽ പാർട്ടി കൊടിയോ ചിഹ്നമോ ഒന്നും ശോഭാ സുരേന്ദ്രൻ ഉപയോഗിക്കുന്നില്ല. ഇതോടെ വെട്ടിലായത് ബിജെപി സംസ്ഥാന നേതൃത്വമാണ് ജില്ലയിലെ ബിജെപി പ്രവർത്തകർ ശോഭക്ക് പിന്തുണയുമായി വന്നപ്പോൾ ഒരു നേതാവ് പോലും ഇവിടേക്ക് എത്തിയില്ല. പത്ത് മാസത്തെ ഇടവേളക്ക് ശേഷം സജീവമായെങ്കിലും നേതൃത്വവുമായുള്ള അകൽച്ച ശോഭക്ക് ഇതുവരെ മാറിയില്ലെന്നത് വ്യക്തമാണ് ഉദ്യോഗാർഥികളുടെ സമരത്തെ…

Read More

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ്, 16 മരണം; 4832 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 16 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4497 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 281 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 24 പേർ ആരോഗ്യ പ്രവർത്തകരാണ് 4832 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 69,953 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്തര്ി അറിയിച്ചു. നിലവിൽ 60,803 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ഇ പി ജയരാജൻ

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ സർക്കാർ ചർച്ചക്ക് തയ്യാറാണ്. എന്നാൽ ഇതേവരെ അത്തരമൊരു ചർച്ചക്ക് സമരക്കാർ തയ്യാറായിട്ടില്ല അവരെ കൊണ്ട് സമരം നടത്തിക്കുകയാണെന്നും സമരം അവസാനിപ്പിക്കാതെ തുടരാൻ ചിലർ പ്രേരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം സിനിമാ താരങ്ങൾ കോൺഗ്രസിലേക്ക് പോകുന്നതിനോടും ജയരാജൻ പ്രതികരിച്ചു. സിപിഎമ്മിന് കലാകാരൻമാരോട് ബഹുമാനമാണുള്ളത്. എന്നാൽ ചില കലാകാരൻമാരുടെ തലയിൽ ഇടതുപക്ഷ വിരുദ്ധ അപസ്മാരമാണ്. സലിം കുമാർ അടക്കമുള്ള…

Read More

സമരം നിർത്തില്ല, അഞ്ചിലൊന്ന് നിയമനങ്ങൾ എങ്കിലും നടക്കണം: ഉദ്യോഗാർഥികൾ

താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തത്കാലം നിർത്തിവെച്ചതു കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ. തയ്യാറാകുന്ന റാങ്ക് ലിസ്റ്റുകളിലെ അഞ്ചിലൊന്ന് നിയമനങ്ങൾ എങ്കിലും നടക്കണം മന്ത്രിതലത്തിലോ മുഖ്യമന്ത്രിയുമായോ ചർച്ചക്കുള്ള അവസരം വേണം. അതുവരെ പ്രതിഷേധങ്ങൾ തുടരും. താത്കാലികക്കാരെ സ്ഥിരപ്പെടുത്തില്ലെന്ന തീരുമാനം സ്വാഗതാർഹമാണ്. ഇതുവരെ പുതിയ തസ്തിക സൃഷ്ടിക്കാൻ വഴിയൊരുക്കണം. സമരം നിർത്തില്ലെന്ന് സിപിഒ റാങ്ക് ഹോൾഡേഴ്‌സും പറഞ്ഞു. സ്‌പെഷ്യൽ റൂൾ കൊണ്ടുവന്ന് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.  

Read More