Headlines

ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി; ഹസൻ മീൻ വാങ്ങാനെത്തി

സെക്രട്ടേറിയറ്റിന് മുന്നിൽ മീൻ വിൽപ്പന നടത്തി പി എസ് സി റാങ്ക് ഹോൾഡേഴ്‌സ്. പ്രതിഷേധത്തിന്റെ ഭാഗമെന്നാണ് ഇവർ ഇതിനെ വിശേഷിപ്പിച്ചത്. സിപിഒ റാങ്ക് ലിസ്റ്റിൽപ്പെട്ടവരാണ് മീൻ വിൽപ്പന നടത്തിയത് യുഡിഎഫ് കൺവീനർ എംഎം ഹസൻ ഇതിനിടെ ഇവരിൽ നിന്ന് മീൻ വാങ്ങാനെത്തി. പ്രതിഷേധത്തിൽ പങ്കുചേരാനാണ് മീൻ വാങ്ങിയതെന്ന് ഹസൻ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഗവർണറുടെ ഇടപെടൽ വേണമെന്നാണ് ഉദ്യോഗാർഥികൾ ഇപ്പോൾ പറയുന്നത്. ഇന്നലെ ഇവർക്ക് പിന്തുണയുമായി കെ എസ് യു നടത്തിയ മാർച്ചിൽ വലിയ അക്രമം അഴിച്ചുവിട്ടിരുന്നു.

Read More

കരിപ്പൂരിൽ നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. ഷാർജയിൽ നിന്നെത്തിയ നാല് പേരും ദുബൈയിൽ നിന്ന് വന്ന ഒരാളുമാണ് പിടിയിലായത്. ഏകദേശം രണ്ട് കോടിയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ദിലുലാൽ, നിജാൽ, നാദാപുരം സ്വദേശി മുസ്തഫ, കാസർകോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.

Read More

സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് ഇന്ന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. വെള്ളിയാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 34,400 രൂപയായി. ഗ്രാമിന് 4300 രൂപയാണ് വില ആഗോള വിപണിയിലും വിലയിടിവ് അനുഭവപ്പെട്ടു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1769.03 ഡോളറായി. ഇത് ദേശീയവിപണിയെയും ബാധിച്ചിട്ടുണ്ട്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,145 രൂപയിലെത്തി. കഴിഞ്ഞ എട്ട് മാസത്തിനിടിയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.

Read More

മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിക്ക് കരാർ നൽകിയെന്നും വൻ അഴിമതിയെന്നും ചെന്നിത്തല

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിക്ക് സർക്കാർ അനുമതി നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. 5000 കോടിയുടെ കരാറുണ്ടാക്കിയെന്നും ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു കേരളാ സർക്കാരും ഇഎംസിസി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും മത്സ്യബന്ധനം നടത്തും. സ്പ്രിംക്ലർ, ഇ മൊബിലിറ്റി എന്നിവയേക്കാൾ ഗുരുതരമായ കൊള്ളയാണ് നടന്നത്. കരാർ ഒപ്പിടും മുമ്പ് എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്തിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ സംഘടനയെയും…

Read More

കാലാവധി അവസാനിച്ച റാങ്ക് പട്ടിക പുനഃസ്ഥാപിക്കാൻ സാധിക്കില്ല: മന്ത്രി തോമസ് ഐസക്

പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്. സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു സിപിഒ റാങ്ക് പട്ടിക കാലാവധി അവസാനിച്ചതാണ്. അത് പുനഃസ്ഥാപിക്കാൻ സാധിക്കില്ല. യുഡിഎഫ് അയ്യായിരത്തിലധികം താത്കാലികക്കാരെ സ്ഥിരപ്പെടുത്തിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് സമരം ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു.

Read More

കാനറ ബാങ്കിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ജീവനക്കാരൻ ഒളിവിൽ പോയി

പത്തനംതിട്ടയിൽ കാനറ ബാങ്കിൽ നിന്ന് ജീവനക്കാരൻ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. പത്തനാപുരം സ്വദേശി വിജീഷ് വർഗീസാണ് തട്ടിപ്പ് നടത്തിയത്. ഇയാൾ ഒളിവിലാണ്. ബാങ്കിൽ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ് വേർഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ പത്ത് ലക്ഷം രൂപ പിൻവലിച്ചത് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബ്രാഞ്ച് മാനേജർ വിശദീകരണം ചോദിച്ചപ്പോൾ അബദ്ധം പറ്റിയതാണെന്ന് ഇയാൾ പറഞ്ഞു. സംശയം തോന്നിയ മാനേജർ വിശദമായി പരിശോധിക്കുകയും വിജീഷ് പല അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന്…

Read More

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 92 കടന്നു

പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 35 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 92 കടന്നു. 92.7 രൂപയാണ് പെട്രോളിനായത്. ഡീസൽ വില 86.61 രൂപയായി. കൊച്ചിയിൽ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമായി.

Read More

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86…

Read More

സീറ്റ് കിട്ടാനല്ല സമരം ചെയ്യുന്നതെന്ന് ശോഭാ സുരേന്ദ്രൻ; മത്സരിക്കില്ലെന്ന കാര്യം അറിയില്ലെന്ന് സുരേന്ദ്രൻ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്ന കാര്യം താൻ അറിഞ്ഞില്ല. എല്ലാ തീരുമാനമങ്ങളും എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണ് അവർ എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കേ അറിയൂ. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ പ്രതികരിക്കേണ്ടതില്ല. എന്താണ് അവർ പറഞ്ഞതെന്ന് നോക്കാം. തത്കാലം പാർട്ടിക്കുള്ളിലെ കാര്യങ്ങളിൽ പരസ്യ പ്രതികരണത്തിനില്ല. മത്സരിക്കുന്ന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ് പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന…

Read More

ചെമ്പരിക്ക ഖാസി വധം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മകന്‍

ഇ കെ വിഭാഗം സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തലുമായി മകന്‍ മുഹമ്മദ് ശാഫി. കൊലപാതകത്തിന് പിന്നില്‍ സ്വന്തം സ്ഥാപനമായ എം ഐ സിയുമായി ബന്ധപ്പെട്ട ആളുകളാണെന്ന് ഇ കെ വിഭാഗം നേതാവ് ബഹാവുദ്ദീന്‍ നദ്‌വി വെളിപ്പെടുത്തി ദിവസങ്ങള്‍ക്കകമാണ് ഇതിന് കൂടുതല്‍ കരുത്ത് പകരുന്ന വെളിപ്പെടുത്തലുകള്‍ മകന്‍ നടത്തിയത്. പിതാവ് മരിച്ചതിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ സ്ഥാപന മേധാവികള്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും കേസിന്റെ ഗതി മാറ്റാനും…

Read More