Headlines

വിഷയാധിഷ്ഠിത പിന്തുണ: യൂത്ത് കോൺഗ്രസ് സമരവേദിയിൽ സംവിധായകൻ അരുൺ ഗോപി എത്തി

ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരത്ത് നടത്തുന്ന നിരാഹാര സമരവേദിയിൽ സംവിധായകൻ അരുൺ ഗോപി എത്തി. രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുൺ ഗോപി വെള്ളിയാഴ്ച വൈകുന്നേരമാണ് അരുൺ ഗോപി സമരവേദിയിലെത്തിയത്. വിഷയാധിഷ്ഠിത പിന്തുണയാണ് സമരത്തിന് നൽകുന്നതെനും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാനല്ല എത്തിയതെന്നും അരുൺ ഗോപി പറഞ്ഞു. മറ്റൊരു തരത്തിലും തന്റെ വരവിനെ വ്യാഖ്യാനിക്കേണ്ടെന്നും അരുൺ ഗോപി പറഞ്ഞു.

Read More

വികസനത്തിന് മതമോ ജാതിയോ ഇല്ലെന്ന് പ്രധാനമന്ത്രി; കേരളത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

വികസനമാണ് രാജ്യത്തിന്റെ മതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സദ്ഭരണത്തിനും വികസനത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവർക്കമുള്ളതാണ്. കേരളത്തിലെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 2000 മെഗാവാട്ട് പുഗല്ലൂർ തൃശ്ശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസർകോട് സോളാർ പവർ പ്രൊജക്ട്, തിരുവനന്തപുരത്ത് 37 കിലോമീറ്റർ സ്മാർട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കേരളത്തിലെ…

Read More

തിരൂരിൽ വാക്കുതർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു

മലപ്പുറം തിരൂരിൽ രണ്ട് പേർക്ക് കുത്തേറ്റു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കത്തിക്കുത്തുണ്ടായത്. കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി, മൂസാന്റെ പുരക്കൽ മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും പരസ്പരം കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം കൊണ്ടാണ് സമരം നീണ്ടുപോകാൻ കാരണം: മുല്ലപ്പള്ളി

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി ചർച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാർഥയില്ലാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തുടക്കം മുതൽ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമർത്തുകയും ചെയ്തവരാണ് സിപിഎം. ഇപ്പോഴത്തെ നിലപാട് മാറ്റം ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്. കോൺഗ്രസിന്റെ യുവജന വിദ്യാർഥി സംഘടനകൾ ഉദ്യോഗാർഥികൾക്ക് വേണ്ടി നടത്തുന്ന സമരത്തിന് വലിയ ജനപിന്തുണയുണ്ടെന്ന വസ്തുത സിപിഎമ്മിനെ ഭയപ്പെടുത്തിയതാണ് മനംമാറ്റത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഉദ്യോഗാർഥികളുടെ സമരം ഇത്രയും നീണ്ടുപോകാൻ കാരണം. ആദ്യം മുതൽ ഉദ്യോഗാർഥികൾ…

Read More

സംസ്ഥാനത്ത് തുടർ ഭരണത്തിന് സാധ്യത; പി എസ് സി സമരം സർക്കാരിന് തിരിച്ചടിയാകില്ല: വെള്ളാപ്പള്ളി

സംസ്ഥാനത്ത് തുടർ ഭരണത്തിന് സാധ്യതയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിനെതിരെ നടക്കുന്ന പി എസ് സി സമരം തിരിച്ചടിയുണ്ടാക്കില്ലെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞു മുന്നണികളുടെ സ്ഥാനാർഥി നിർണയം കഴിഞ്ഞ് എസ് എൻ ഡി പി യോഗം നിലപാട് പ്രഖ്യാപിക്കും. സ്ഥാനാർഥി നിർണയത്തിൽ സാമൂഹ്യനീതി പാലിച്ചോയെന്നത് കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനം മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുന്ന സിപിഐ നിലപാട് നല്ലതാണ്. മാധ്യമങ്ങൾ എന്തൊക്കെ പ്രചാരണം…

Read More

ന്യൂനപക്ഷ വർഗീയത പരാമർശം വാക്കിലെ പിഴവ് മാത്രമെന്ന് എ വിജയരാഘവൻ

ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന തന്റെ പരാമർശം വാക്കിലെ പിഴവ് മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പ്രസംഗിക്കുന്നതിനിടെ ഒരു വാക്കിലൊക്കെ പിഴവ് സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇതുവെച്ചാണ് വർഗീയ പരാമർശമെന്ന് ചിലർ പ്രചാരണം നടത്തിയത്യ താൻ നടത്തിയത് ആർ എസ് എസ് വിരുദ്ധ പ്രസംഗമാണ്. കർഷക സമരം പോലെയല്ല സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന സമരമെന്നും ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ലെന്നും വിജയരാഘവൻ പറഞ്ഞു കോഴിക്കോട് മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനിടെയാണ് വിജയരാഘവൻ…

Read More

പി എസ് സി വിഷയത്തിൽ ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിന് സിപിഎമ്മിന്റെ നിർദേശം

പി എസ് സി വിഷയത്തിൽ ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിന് സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശം. വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗം നിർദേശിച്ചു മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ബന്ധപ്പെട്ട മന്ത്രിമാർ ചർച്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷം സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തും. ഉദ്യോഗാർഥികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ചർച്ചയ്ക്കായി ഏത് സമയത്തും കടന്നുവരാമെന്നും മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു.

Read More

അങ്ങനെയൊരു കരാറേയില്ല; എന്തെങ്കിലുമൊക്കെ ബോംബ് പൊട്ടിച്ച് നടക്കാമെന്ന വ്യാമോഹമാണ് ചെന്നിത്തലക്ക്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായുള്ള അയ്യായിരം കോടിയുടെ കരാറിൽ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. അത്തരമൊരു കരാറേയില്ലെന്ന് മന്ത്രി വ്യക്തമാക്കി മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന പ്രതിപക്ഷ നേതാവിന്റെ മോഹം നടപ്പാകില്ല. ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ പോലും മുമ്പിൽ വന്നിട്ടില്ല. പ്രതിപക്ഷ നേതാവിന് എന്തെങ്കിലുമൊക്കെ ഒരു ബോംബ് പൊട്ടിച്ച് നടക്കണമെന്നുള്ള അത്യാർത്തി കൊണ്ട് പറഞ്ഞു പോകുന്നതാണ്. അതൊക്കെ അദ്ദേഹത്തിന്റെ ദിവാസ്വപ്‌നം മാത്രമാണ്. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തിലാണ് ഈ…

Read More

പാലക്കാട് നഗരത്തിൽ തീപിടിത്തം; ഹോട്ടൽ പൂർണമായി കത്തി നശിച്ചു

പാലക്കാട് നഗരത്തിലെ ഹോട്ടലിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പുറത്ത് എത്തിച്ചു. തീ പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

Read More

ജസ്‌നയുടെ തിരോധാനം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്

ജസ്‌ന തിരോധാന കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ ഹൈകോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹൈകോടതി സിഗിൾ ബെഞ്ച് ഉത്തരവിട്ടത്. ജസ്നയുടെ സഹോദരൻ ജയ്സ് ജോൺ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് കേസ് ഡയറി എത്രയും വേഗം സി.ബി.ഐക്ക് കൈമാറണമെന്ന് ഹൈകോടതി ഉത്തരവിട്ടു. സാധ്യമായ രീതിയിൽ അന്വേഷണം നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് നേരത്തെ…

Read More