പി എസ് സി വിഷയത്തിൽ ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാരിന് സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശം. വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗം നിർദേശിച്ചു
മുഖ്യമന്ത്രി കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ബന്ധപ്പെട്ട മന്ത്രിമാർ ചർച്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്. പ്രതിപക്ഷം സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം
സർക്കാർ സ്വീകരിച്ച നടപടികൾ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തും. ഉദ്യോഗാർഥികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ചർച്ചയ്ക്കായി ഏത് സമയത്തും കടന്നുവരാമെന്നും മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചു.