പി എസ് സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അനാവശ്യ പിടിവാശിയാണെന്ന് ചെന്നിത്തല ആരോപിച്ചു
ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ച നടത്തണം. പിൻവാതിലിലൂടെ നിയമിക്കപ്പെട്ടവരോടുള്ള മുഖ്യമന്ത്രിയുടെ വിധേയത്വം അവസാനിച്ചിട്ടില്ല. സംസ്ഥാനത്ത് ബിജെപി-സിപിഎം ബന്ധം രൂപപ്പെട്ടു. യുഡിഎഫിനെ പരാജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു
ബിജെപി സിപിഎം അന്തർധാര ശക്തിപ്പെടുകയാണ്. ഇരുവരുടെയും നീക്കങ്ങളൊന്നും കേരളത്തിൽ നടപ്പാകില്ല. ജനങ്ങൾക്ക് യുഡിഎഫിലുള്ള വിശ്വാസം വർധിച്ചു വരികയാണെന്നും ചെന്നിത്തല പറഞ്ഞു.