Headlines

സമരം ശക്തമാക്കാനൊരുങ്ങി റാങ്ക് ഹോൾഡേഴ്‌സ്; മറ്റന്നാൾ മുതൽ നിരാഹാര സമരം ആരംഭിക്കും

സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി പി എസ് സി റാങ്ക് ഹോൾഡേഴ്‌സ്. മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോകുമെന്ന് ഉദ്യോഗാർഥികളുടെ പ്രതിനിധികൾ അറിയിച്ചു. സർക്കാരിൽ വിശ്വാസമുണ്ട്. സർക്കാർ ഉത്തരവ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ അനുകൂല നടപടിക്കായി നാളെ വൈകുന്നേരം വരെ കാത്തിരിക്കും. എന്നിട്ടും ഉത്തരവ് ലഭിച്ചില്ലെങ്കിൽ സമരം ശക്തമാക്കും. മറ്റന്നാൾ മുതൽ നിരാഹാര സമരത്തിലേക്ക് പോകുമെന്നും ഇവർ പറഞ്ഞു. ഇന്നലെ നൽകിയ ഉറപ്പുകൾ രേഖയാക്കി ഉടൻ ലഭിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. മറിച്ചായാൽ സമരം ശക്തമാക്കാനാണ് ധാരണ ആഭ്യന്തര സെക്രട്ടറി…

Read More

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രയോഗം

ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രയോഗം. തൃപ്പുണിത്തുറയിൽ വെച്ചാണ് യുവമോർച്ചയുടെ പ്രകടനം നടന്നത്. പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്ന് ഇവർ അവകാശപ്പെടുന്നു തൃപ്പുണിത്തുറ ആരോഗ്യ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. പത്തോളം വരുന്ന പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പിന്നാലെ സംഭവസ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ഇവരെ കൈകാര്യം ചെയ്യുകയും ചെയ്തു.

Read More

ടിറ്റോ വിൽസൺ നായകനാകുന്ന ചിത്രത്തിന്റെ സെറ്റ് തീയിട്ട് നശിപ്പിച്ചു

അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വിൽസൺ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ സെറ്റ് തീയിട്ട് നശിപ്പിച്ചു. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിൽ തൂണ് എന്ന സിനിമയുടെ സെറ്റാണ് നശിപ്പിച്ചത്. അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിൽ കടമറ്റത്താണ് സെറ്റ് സജ്ജീകരിച്ചിരുന്നത്. സംഭവത്തിൽ പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read More

കേരളത്തിലെ കോൺഗ്രസിൽ പുരുഷമേധാവിത്വം: എഐസിസി വക്താവ് ഷമ മുഹമ്മദ്

കേരളത്തിലെ കോൺഗ്രസിൽ പുരുഷ മേധാവിത്വം കൂടുതലാണെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. താൻ അനുഭവിച്ചതു കൊണ്ടാണ് പറയുന്നത്. ഇത്രയധികം സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. യുപിയിലും രാജസ്ഥാനിലുമൊക്കെ സ്ത്രീകൾ മുന്നിലിരിക്കും. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പരിപാടിയിൽ ഒരു സ്ത്രീ മുന്നിലിരിക്കുന്നത് നിങ്ങൾക്ക് കാണാനാകുമോ കേരളത്തിൽ നിന്നുള്ള ഒരേയൊരു ദേശീയവക്താവ് ഞാനാണ്. പക്ഷേ പുരുഷനാണ് ഇവിടേക്ക് വന്നിരുന്നുവെങ്കിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരിക്കും. എഐസിസി വരുന്നുണ്ടെന്ന് പറയും. പക്ഷേ ഇവിടെ അവർക്ക് ഞാൻ എഐസിസിക്കാരിയൊന്നുമല്ല. ഒരു സാധാരണക്കാരി മാത്രം കേരളത്തിലെ പാർട്ടി…

Read More

കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് ഇന്ന് തുടക്കം; യോഗി ആദിത്യനാഥ് കാസർകോടേക്ക്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് കാസർകോട് നിന്ന് ആരംഭിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. അഴിമതി വിമുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യാത്ര ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനിയിലാണ് യാത്രയുടെ ഉദ്ഘാടനം നടക്കുന്നത്. മാർച്ച് 6ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. സമാപന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംബന്ധിക്കും. കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി…

Read More

സമരക്കാരുമായി ഉദ്യോഗസ്ഥർ ഇന്നും ചർച്ച നടത്തും; പി എസ് സി സമരം ഒത്തുത്തീർപ്പിലേക്കോ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ഉന്നതോദ്യോഗസ്ഥർ ഇന്നും ചർച്ച നടത്തും. ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എഡിജിപി മനോജ് എബ്രഹാമുമാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്. സമരം സമാധാനപരമാകണമെന്ന നിർദേശം ഉദ്യോഗാർഥികൾ അംഗീകരിച്ചിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് സെർവന്റ് ലിസ്റ്റിലുള്ളവരുടെ സമരം ഇന്ന് 27ാം ദിവസത്തിലേക്കം സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഇന്ന് 14ാം ദിവസത്തിലേക്കും കടന്നു. തുടർ ചർച്ചകലിൽ സമവായമാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചിരുന്നു. പി എസ് സി സമരത്തെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 74കാരനായ പാസ്റ്റർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 74കാരനായ പാസ്റ്റർ അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി സ്വദേശി മാത്യുവാണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പീഡന വിവരം കുട്ടി മാതാവിനെ അറിയിക്കുകയും ഇവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു  

Read More

റബറിന്റെ താങ്ങുവില 170 രൂപയാക്കി സർക്കാർ ഉത്തരവിറക്കി; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

റബറിന്റെ താങ്ങുവില 170 രൂപയാക്കി ഉയർത്തി. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി നേരത്തെ റബറിന് 150 രൂപയാണ് സംഭരണ വിലയായി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ബജറ്റിലാണ് താങ്ങുവില വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ റബർ കർഷകർക്ക് സംഭരണനിരക്കായി 170 രൂപ ലഭിക്കും. റബറിന്റെ വിൽപ്പനനിരക്ക് താഴ്ന്നാലും കിലോയ്ക്ക് 170 രൂപ ഉറപ്പാക്കാനുള്ള തുക സർക്കാർ സബ്‌സിഡിയായി ലഭിക്കും.

Read More

ശുഭപ്രതീക്ഷ നൽകുന്ന ചർച്ച, ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെന്നും ഉദ്യോഗാർഥികൾ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി ഉദ്യോഗാർഥികളുമായി സർക്കാർ പ്രതിനിധികൾ നടത്തിയ ചർച്ച പൂർത്തിയായി. തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയതായും ചർച്ചക്ക് ശേഷം ഉദ്യോഗാർഥികൾ പറഞ്ഞു ദക്ഷിണമേഖലാ ഐജിയും ആഭ്യന്തര സെക്രട്ടറിയുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. സമരം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്. സർക്കാരുമായി സംസാരിച്ച് ഉദ്യോഗാർഥികൾക്ക് അനുകൂലമായ ഉത്തരവ് നൽകാൻ ശ്രമിക്കാമെന്ന് ചർച്ചയിൽ ഉദ്യോഗസ്ഥർ അറിയിച്ചു  

Read More

കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി 20 ഫെബ്രുവരി 2021 കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍ഗോഡ് 124, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ…

Read More