Headlines

ഇഎംസിസി ധാരണാ പത്രം റദ്ദാക്കി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും സാധ്യത

ഇഎംസിസി കമ്പനിയുമായി ആഴക്കടൻ മീൻപിടിത്തവുമായി ബന്ധപ്പെട്ടുണ്ടാക്കിയ ധാരണപത്രം റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നാണ് നടപടി. കേരളാ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും കെഎസ്‌ഐഡിസിയും ഒപ്പുവെച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാർക്കിന് സ്ഥലം അനുവദിച്ചതുമാണ് റദ്ദാക്കിയത് ധാരണാപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കും. ആഭ്യന്തര സെക്രട്ടറി ടി കെ ജോസിനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണത്തിന് സാധ്യതയുണ്ട്. സർക്കാരിനെ അറിയിക്കാതെ ധാരണാപത്രങ്ങൾ ഉണ്ടാക്കിയതിനാണ് നടപടിവരിക

Read More

ശമ്പള പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

നാളെ കെഎസ്ആര്‍ടിസി  പണിമുടക്ക് കെഎസ്ആര്‍ടിസിയില്‍ ഒരുവിഭാഗം തൊഴിലാളികള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ഇന്നു അര്‍ദ്ധരാത്രിമുതല്‍. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി സൊസൈറ്റി ഉപേക്ഷിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. റ്റിഡിഎഫും, ബിഎംഎസുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന റ്റിഡിഎഫും, ബിഎംഎസുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, സ്വിഫ്റ്റ് കമ്പനി സൊസൈറ്റി ഉപേക്ഷിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, നിയമവിരുദ്ധ സ്ഥലമാറ്റങ്ങള്‍ റദ്ധുചെയ്യുക, പുതിയ ബസ്സുകള്‍ ഇറക്കുക,…

Read More

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി; സുഹൃത്തുക്കൾക്ക് വേണ്ടി മോദി കർഷകരെ ബുദ്ധിമുട്ടിക്കുന്നു

കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വയനാട്ടിൽ ട്രാക്ടർ റാലി നടത്തി രാഹുൽ ഗാന്ധി. തന്റെ ഒന്നോ രണ്ടോ സുഹൃത്തുക്കൾക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി പ്രധാനമന്ത്രി കർഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു ഇന്ത്യയിലെ കർഷകരുടെ ബുദ്ധിമുട്ടുകൾ ലോകമെമ്പാടുമുള്ളവർ കാണുന്നുണ്ട്. പക്ഷേ ഡൽഹിയിലെ നമ്മുടെ സർക്കാർ മാത്രം കർഷകരുടെ വേദന മനസ്സിലാക്കുന്നില്ല. കർഷകരുടെ സാഹചര്യങ്ങളെ കുറിച്ച് പോപ് താരങ്ങൾ വരെ സംസാരിക്കുമ്പോഴും ഇന്ത്യൻ സർക്കാരിന് അതിലൊന്നും താത്പര്യമില്ല കേരള സർക്കാരിന്റെ ശുപാർശ പ്രകാരമാണ് വയനാട് അടക്കമുള്ള മേഖലകളിൽ ബഫർസോൺ…

Read More

എൽ ഡി സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ നടപടി സ്വാഗതം ചെയ്ത് ഉദ്യോഗാർഥികൾ

എൽ ഡി സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതം ചെയ്ത് എൽ ഡി സി റാങ്ക് ഹോൾഡേഴ്‌സ്. പ്രൊമോഷൻ ലിസ്റ്റുകൾ വേഗത്തിലിറക്കാനും എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പി എസ് സി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഏപ്രിൽ 1ന് കാലാവധി അവസാനിക്കേണ്ട ലിസ്റ്റ് ഓഗസ്റ്റ് 3 വരെയാണ് നീട്ടിയത്. നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെടുമെന്നാണ് പി എസ് സി ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. സമരക്കാർ…

Read More

മത്സ്യബന്ധന വിവാദം: ഉദ്യോഗസ്ഥർക്ക് മിനിമം വിവരം വേണം, സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ചർച്ച ചെയ്യാതെയാണ് കെഎസ്‌ഐഎൻസി എന്ന പൊതുമേഖലാ സ്ഥാപനം കരാർ ഉണ്ടാക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥർ അത്തരം നടപടി സ്വീകരിച്ചതെന്ന് കോർപറേഷൻ എംഡി എൻ പ്രശാന്തിനെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി പറഞ്ഞു ഐഎഎസുകാർക്ക്…

Read More

ഷാഫിക്കും ശബരിനാഥനും ദേഹാസ്വസ്ഥ്യം; സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എംഎൽഎമാരും യൂത്ത് കോൺഗ്രസ് നേതാക്കളുമായ ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ എന്നിവർക്ക് ദേഹാസ്വസ്ഥ്യം. രണ്ട് ദിവസമായി ഇവരുടെ നില സുഖകരമല്ല. ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച നടത്തുകയാണ്. സർക്കാരുമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ…

Read More

അൺലോക്ക് ചട്ടലംഘനം: കേരളത്തിലേക്കുള്ള റോഡുകൾ അടച്ചുപൂട്ടി കർണാടക

കേരളത്തിലേക്കുള്ള റോഡുകൾ കർണാടക അടച്ചുപൂട്ടി. കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനപാത അടക്കമുള്ള അതിർത്തി റോഡുകൾ കർണാടക അടച്ചത്. ദേശീയപാതയിലെ തലപ്പാടി ഉൾപ്പെടെയുള്ള നാലിടങ്ങളിൽ അതിർത്തി കടക്കുന്നവർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയിട്ടുമുണ്ട് കേന്ദ്രത്തിന്റെ അൺലോക്ക് ചടങ്ങളുടെ ലംഘനമാണ് കർണാടക നടത്തുന്നത്. ദക്ഷിണ കന്നഡയോട് ചേർന്നുള്ള അതിർത്തികളിലെ 17 പാതികളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ 13 റോഡുകൾ അടച്ചു. തലപ്പാടി അടക്കമുള്ള നാല് പാതകളിൽ പരിശോധന നിർബന്ധവുമാക്കി വയനാട് ബാവേലി ചെക്ക് പോസ്റ്റിലും കേരളത്തിൽ…

Read More

എൻ സി പിയിൽ നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ല; പാർട്ടി ആവശ്യപ്പെട്ടാൽ മാറി നിൽക്കും: എ കെ ശശീന്ദ്രൻ

എൻസിപിയിൽ നേതൃമാറ്റം ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എൻസിപിയിലെ നേതൃമാറ്റം ഭാവനാസൃഷ്ടി മാത്രമാണ്. പാർട്ടിയിൽ ആരും ഇതാവശ്യപ്പെട്ടിട്ടില്ല. മാണി സി കാപ്പൻ അവകാശപ്പെട്ടതു പോലെ ആരും അദ്ദേഹത്തോടൊപ്പം യുഡിഎഫിലേക്ക് പോയിട്ടില്ല സീറ്റ് വിഭജനം സംബന്ധിച്ച് പാർട്ടി യോഗത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റ് വേണമെന്ന ആവശ്യം എൽ ഡി എഫിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നിരുന്നു പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ തയ്യാറാണ്. കെഎസ്ആർടിയിൽ നൂറു…

Read More

സംസ്ഥാനത്ത് എൻഡിഎക്ക് അനുകൂലമായ സാഹചര്യം; ഭരണ തുടർച്ചയുണ്ടാകില്ലെന്ന് കെ സുരേന്ദ്രൻ

സംസ്ഥാനത്ത് തുടർ ഭരണം പ്രവചിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലത്തിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. രണ്ട് മുന്നണികൾക്കും സുരക്ഷിതമായ ഭാവി ഈ തെരഞ്ഞെടുപ്പിലുണ്ടാകില്ല. എൻ ഡി എക്ക് മുന്നോട്ടു വരാൻ സാധ്യതയുള്ള ജനവികാരമാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു വിജയയാത്ര ആരംഭിക്കുന്നതിനും പ്രമുഖരായിട്ടുള്ളവർ എൻ ഡി എയോട് സഹകരിക്കുന്നതിനും മുമ്പാണ് സർവേ നടന്നിരിക്കുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന അഭിപ്രായത്തോട് യോജിക്കാനാകില്ല. തെക്കൻ കേരളത്തിൽ എൽ ഡി എഫിന്…

Read More

പിജെ ജോസഫിന്റെ അപ്പീൽ തള്ളി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് ഡിവിഷൻ ബഞ്ച് ഉത്തരവ്

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് തന്നെ അനുവദിച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. നേരത്തെ സിംഗിൾ ബഞ്ചും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ശരിവെച്ചിരുന്നു. ഇതിനെതിരെ പി ജെ ജോസഫ് ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേരളാ കോൺഗ്രസ് എം എന്ന പാർട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു കോടതി വിധി പാർട്ടി വലിയ…

Read More