എൽ ഡി സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതം ചെയ്ത് എൽ ഡി സി റാങ്ക് ഹോൾഡേഴ്‌സ്. പ്രൊമോഷൻ ലിസ്റ്റുകൾ വേഗത്തിലിറക്കാനും എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പി എസ് സി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ഏപ്രിൽ 1ന് കാലാവധി അവസാനിക്കേണ്ട ലിസ്റ്റ് ഓഗസ്റ്റ് 3 വരെയാണ് നീട്ടിയത്. നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെടുമെന്നാണ് പി എസ് സി ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്.
സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും ചില കാര്യങ്ങളിൽ നടപടി അന്തിമ ഘട്ടത്തിലാണെന്നുമാണ് സർക്കാർ നൽകിയ ഉറപ്പ്. ഉദ്യോഗസ്ഥ തല ചർച്ച തൃപ്തികരമായിരുന്നുവെന്നും ചർച്ചയുടെ അടിസ്ഥാനത്തിൽ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു.